തിരുവനന്തപുരം വെണ്‍പാലവട്ടം കുമാർ ടിഫിൻ സെന്ററില്‍ നിന്നുള്ള ഉഴുന്നുവടയില്‍ ബ്ലേഡ് പാലോട് സ്വദേശിയായ അനീഷ്, 17 വയസ്സുള്ള മകള്‍ സനുഷ എന്നിവർകഴിക്കാൻ വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡിന്റെ പകുതി കിട്ടിയത്. സനുഷ ഉഴുന്നുവട കഴിക്കുന്ന സമയത്ത് പല്ലിലെ കമ്ബിയില്‍ കുടുങ്ങുകയായിരുന്നു. തുടർന്ന് ടിഫിൻ സെന്ററിന്റെ അധികൃതരെ വിവരമറിയിച്ചു. പേട്ട പൊലീസും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയില്‍ പരിശോധന നടത്തി ഹോട്ടല്‍ അടപ്പിച്ചു.