നാവായിക്കുളം കോൺഗ്രസ് തർക്കം ഒത്തുതീർന്നു. പ്രസിഡൻറ് രാജിവച്ചു

Oplus_16908288

കല്ലമ്പലം: നാവായിക്കുളം കോൺഗ്രസ് തർക്കം ഒത്തുതീർന്നു. പ്രസിഡൻറ് രാജിവച്ചു. ദിവസങ്ങളായി തുടരുന്ന ചർച്ചകളുടെ ഫലമായാണ് ഒത്തുതീർപ്പിലെത്തിയത്. ഇതനുസരിച്ച് പ്രസിഡൻ്റ് സ്ഥാനം ആസിഫ് കടയിൽ രാജിവച്ചു. 6 പഞ്ചായത്ത് അംഗങ്ങൾക്കൊപ്പം എത്തിയാണ് ആസിഫ് കടയിൽ രാജിക്കത്ത് സെക്രട്ടറിക്ക് കൈമാറിയത്. രാജി സമർപ്പിച്ച സാഹചര്യത്തിൽ നേതൃത്വം ഇടപെട്ട് തുടർ ചർച്ചകൾ നടത്തും. ഇതിനുശേഷം മാത്രമേ പുതിയ പ്രസിഡണ്ടിനെയും വൈസ് പ്രസിഡൻറ് തീരുമാനിക്കൂ.
നീതിയുക്തമായ തീരുമാനം നേതൃത്വത്തിൽ നിന്ന് ഉണ്ടായാൽ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങളിൽ രാജിവെക്കുമെന്ന് അധ്യക്ഷ തെരഞ്ഞെടുപ്പ് ദിവസം തന്നെ വിമതർ പറഞ്ഞിരുന്നു. വിമതപക്ഷത്ത് നിന്ന് വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട റീന ഫസൽ നേരത്തെ രാജി വെച്ചിരുന്നു. ഇത് ചർച്ചകളിലേക്ക് അവസരം ഒരുക്കി. യു.ഡി.എഫ് 12, എൽ.ഡി.എഫ് 6, ബി.ജെ.പി 6 എന്നതാണ് പഞ്ചായത്തിലെ കക്ഷിനില.
ഭാരവാഹികളെ സംബന്ധിച്ച് ഇരു ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ കഴിയാതെ വന്നതോടെയാണ് ഒരു വിഭാഗം പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങളിലേക്ക് മത്സരിച്ചത്. ഇതിനെ അവസരമായി കണ്ട് എൽ.ഡി.എഫ് ഇവരെ പിന്തുണച്ചു. അതോടെ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങളിൽ കോൺഗ്രസ് വിമതർ എത്തി. വിമത വിഭാഗം നിസാം കുടവൂരിന് ആദ്യ രണ്ടര വർഷം പ്രസിഡൻ്റ് സ്ഥാനം നൽകണമെന്ന നിലപാടിൽ ആണ്. മുതിർന്ന നേതാവ് എന്ന നിലയിലും അദ്ദേഹം മണ്ഡലം പ്രസിഡൻ്റ് ആയിരുന്ന മണ്ഡലം കമ്മിറ്റിക്ക് ഉള്ളിൽ നിന്ന് 9 അംഗങ്ങൾ ജയിച്ചതും പരിഗണിക്കണം എന്നാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. എതിർ വിഭാഗം യുവ നേതാവ് എന്ന നിലയിൽ ജിഹാദിന് ആദ്യ രണ്ടര വർഷം പ്രസിഡൻ്റ് സ്ഥാനം നൽകണം എന്നാവശ്യപ്പെടുന്നു. പഞ്ചായത്ത് പരിധിയിൽ കോൺഗ്രസ് പാർട്ടി രണ്ടായി നിലകൊള്ളുകയാണ്. ഇത് വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കാര്യമായി ബാധിക്കും. ഇതിനിടെയാണ് ജില്ലാ നേതൃത്വത്തിന്റെ ഒത്തുതീർപ്പ് ചർച്ചകൾ ഫലം കണ്ടത്.

Latest

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം...

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു.

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിലാണ് സംഭവമുണ്ടായത്. അഭിജിത്-...

പനച്ചമൂട് മേഖലയില്‍ മിന്നല്‍ പരിശോധന:246 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി.

പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 246 ചാക്ക്...

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: ഇരു വിഭാഗങ്ങൾക്കെതിരെയും നടപടി.

ചിറയിൻകീഴ്: എംഎൽഎ രമ്യാ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി...

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു.

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉടൻ...

​ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ഓണാഘോഷം.

​​ 'മാവേലി നാടുവാണ കാലം' ഓർമ്മിപ്പിച്ച് വിപുലമായ ആഘോഷം ​ചിറയിൻകീഴ്: ഉള്ളവനും ഇല്ലാത്തവനും...

ഓണം ട്രേഡ് ഫെയറും എക്സിബിഷനും ഇന്ന് മുതൽ

ഓണം വരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ട്രേഡ് ഫെയറിന്റെയും...

കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബര്‍ കാര്‍ ഗുണ്ട തട്ടിയെടുത്തു.

ഓണ്‍ലൈൻ ടാക്സി ഡ്രൈവറെ ക്രിക്കറ്റ് ബാറ്റ് കാണിച്ച്‌ ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത...

കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം ; ബൈക്ക് യാത്രികൻ മരിച്ചു.

കെഎസ്‌ആർടിസി ബസ്സില്‍ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. പാലോട് കെഎസ്‌ആർടിസി...

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു. വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിലാണ്...

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു.

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലില്‍ വൈ എസ് അൻവർ (48) ആണ് മരിച്ചത്.ഉദരരോഗത്തിന് ചികിത്സയിലായിരുന്ന അൻവറിനെ മകളുടെ വിവാഹദിനമായ വ്യാഴാഴ്ച രാവിലെ രോഗം...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിലാണ് സംഭവമുണ്ടായത്. അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ മകള്‍ ഒരു വയസുകാരിയായ അന്നയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ‌ രക്ഷിക്കാനായില്ല. കുടുംബപ്രശ്‌നമാണ് കൊടുംക്രൂരതയ്ക്കു കാരണമെന്നാണ്...

LEAVE A REPLY

Please enter your comment!
Please enter your name here