
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും.പ്രതികൂല കാലാവസ്ഥയാണ് നിലവില്‍ രക്ഷാപ്രവർത്തനത്തിന് പ്രധാന വെല്ലുവിളിയായിരിക്കുന്നത്. കാണാതായവർക്കായുള്ള ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള തിരച്ചില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.
അതേസമയം, രാമേശ്വരം ഭാഗത്തേക്ക് തിരച്ചില്‍ വ്യാപിപ്പിക്കണമെന്നാണ് വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ കുടുംബത്തിന്റെ പ്രധാന ആവശ്യം.മുതലപ്പൊഴിയില്‍ വള്ളംമറിഞ്ഞ് കാണാതായ ഷിജിനായി സ്‌കൂബ സംഘത്തിന്റെ പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക മത്സ്യത്തൊഴിലാളികളെയും പൂർണ്ണമായി ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈ പരിശോധന പുരോഗമിക്കുന്നത്. ഇതിനിടയില്‍, നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണക്കായുള്ള തിരച്ചിലിനായി നാവികസേനാ സംഘവും സ്ഥലത്തെത്തി. പരിശോധനയ്ക്ക് നേവി എത്തിയ സാഹചര്യത്തില്‍ തല്‍ക്കാലം നിരാഹാര സമരത്തിലേക്ക് കടക്കുന്നില്ലെന്ന് ഗൗതമിന്റെ അമ്മ മാധ്യമങ്ങളോട് വ്യക്തമാക്കി.
