
കല്ലമ്പലം: ഉമ്മൻചാണ്ടി ദർശന വേദിയുടെ നേതൃത്തിൽ ഇഫ്താർ സംഗമം നടത്തി. നാവായിക്കുളം മനോജ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.എം.താഹ അധ്യക്ഷത വഹിച്ചു. വർക്കല കഹാർ, അഡ്വ.സന്തോഷ് കുമാർ, ഷാലി, കുടവൂർ നിസാം, ആസിഫ് കടയിൽ, പനവൂർ നിസാമുദ്ദീൻ മൗലവി, സിയാദ്, റഹ്മാൻ എന്നിവർ സംസാരിച്ചു. രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സാധാരണക്കാരുമായി നിരവധി പേര് പങ്കെടുത്തു.
