കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് കമ്മിറ്റി ആറ്റിങ്ങൽ മിനി സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. പി പി ദിവ്യക്കെതിരെ നടപടി സ്വീകരിച്ചില്ല എങ്കിൽ കേരളത്തിലെ സിവിൽ സർവീസ് സമൂഹത്തിന്റെ വ്യാപകമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
ബ്രാഞ്ച് പ്രസിഡന്റ് മനോഷ് കുറുപ്പിന്റെ അധ്യക്ഷതയിൽ നടന്ന ഉപരോധ സമരത്തിൽ ജി. ഹരികുമാർ, ബി സജിമോൻ, എസ്. ഷിഹാബുദ്ദീൻ, എ.ആർ. അജിത്ത്, അതുൽ, സജീവ്, രാധാകൃഷ്ണൻ, ശരത് ബാബു, രഞ്ജിത്ത് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു