
റോഡ് നിർമാണ പ്രവർത്തനങ്ങള്‍ക്കിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതകച്ചോർച്ച. കുമാരപുരം – പൂന്തി റോഡിലാണ് ജനങ്ങളെ വലിയതോതില്‍ ആശങ്കയിലാഴ്ത്തിയ അപകടമുണ്ടായത്.സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അപകടസ്ഥലത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു.
പൂന്തി റോഡ് നവീകരണത്തിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് റോഡിന്റെ വശങ്ങള്‍ കുഴിക്കുന്നതിനിടെയാണ് പൈപ്പ് ലൈൻ പൊട്ടിയത്. പൈപ്പ് തകർന്ന ഉടൻ തന്നെ വാതകം പുറത്തേക്ക് പ്രവഹിക്കാൻ തുടങ്ങി. വിവരമറിഞ്ഞ് അഗ്നിശമന സേനയും പോലീസും ഗ്യാസ് പദ്ധതിയുടെ സാങ്കേതിക വിദഗ്ധരും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
