ഇത്തവണത്തെ ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതൽ 30 വരെ

ഓണം വാരാഘോഷം: ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും : മന്ത്രി പി സി വിഷ്ണുനാഥ്

ഓണത്തിന്റെ തനത് പാരമ്പര്യവും സംസ്കാരവും വിദേശ, ആഭ്യന്തര വിനോദസഞ്ചാരികൾക്ക് മുന്നിൽ പൂർണ്ണമായി എത്തിക്കുന്ന രീതിയിലുള്ള അനുഭവമാക്കി ഇത്തവണത്തെ ഓണം വാരാഘോഷത്തെ മാറ്റുമെന്ന് ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. വിനോദസഞ്ചാരികൾക്ക് പൂക്കളമിടാനും ഓണക്കളികളിൽ പങ്കാളികളാകാനും സദ്യ ആസ്വദിക്കാനും അനുഷ്ഠാന കലാരൂപങ്ങൾ കാണാനുമുള്ള അവസരം ഇതിലൂടെ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി നിശാഗന്ധിയിൽ ഒരു മണിക്കൂർ സമയം പടയണി, തെയ്യം, തോൽപ്പാവക്കൂത്ത് തുടങ്ങിയ അനുഷ്ഠാനകലകൾക്ക് വേണ്ടി മാത്രമായി മാറ്റിവയ്ക്കാനും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ പരിപാടികൾ നടത്തിയ വേദികൾ നിലനിർത്തിക്കൊണ്ടും പുതിയവ കൂട്ടിച്ചേർത്തും വിപുലമായി ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന കാര്യം സർക്കാരിന്റെ ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണാഘോഷങ്ങൾക്ക് ദേശീയതലത്തിൽ കൂടുതൽ പ്രചാരണം നൽകുന്നതിന്റെ ഭാഗമായി തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ അയൽസംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരെ കൊണ്ടുവരുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്.

ആഗസ്റ്റ് 24 മുതൽ 30 വരെയാണ് ഇത്തവണത്തെ ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി കവടിയാർ മുതൽ മണക്കാട് വരെയുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിക്കും. പരിപാടിയുടെ വിജയത്തിനായി ജനറൽ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ എംഎൽഎമാരായ എം വിൻസെന്റ്, ജി ആർ അനിൽ, വി ജോയി, മേയർ വി വി രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ്, ജില്ലാ കളക്ടർ അനു കുമാരി, കമ്മീഷണർ അരുൾ ആർ ബി കൃഷ്ണ, ടൂറിസം വകുപ്പ് ഡയറക്ടർ അഞ്ജന എം തുടങ്ങിയവർ പങ്കെടുത്തു.

Latest

പാൽക്കുളങ്ങര എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഇന്ററാക്ട് ക്ലബ് ആരംഭിച്ചു.

തിരുവനന്തപുരം: റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം സിംഫണിയുടെ ആഭിമുഖ്യത്തിൽ പാൽകുളങ്ങര എൻ.എസ്.എസ്....

പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ആറ്റിങ്ങൽ: ഊരുപോയികയിൽ പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിജിലൻസ് ആൻഡ്...

ചിറയിൻകീഴിൽ വൻ ലഹരി വേട്ട.

ഏകദേശം രണ്ട് കോടി രൂപയുടെ എംഡി എംഐയുമായി യുവാവ്...

2027 ലെ പൊതു അവധികളിൽ കൂടുതലും ശനി ഞായർ ദിവസങ്ങളിൽ.. 2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍.

ഒക്ടോബര്‍ 18-ന് പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനപ്രകാരം 21 ദിവസങ്ങളാണ് പൊതുഅവധി...

കോവളം പീഡനക്കേസ് ; കോര്‍പ്പറേഷൻ ജീവനക്കാരനായ അനുരൂപ് അറസ്റ്റില്‍

തിരുവനന്തപുരം കോർപ്പറേഷനിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറായ അനുരൂപാണ് പൊലീസിന്റെ പിടിയിലായത്. അറസ്റ്റിന്...

യുവഎഴുത്തുകാരി അമൃതലക്ഷ്മിയുടെ നോവൽ “അമർനാഥ് ആരാധ്യ ചൈന്നൈ” എന്ന നോവൽ പ്രകാശനം ചെയ്തു.

യുവഎഴുത്തുകാരി അമൃതലക്ഷ്മിയുടെ നോവൽ "അമർനാഥ് ആരാധ്യ ചൈന്നൈ" എന്ന നോവൽ കവിയും ഗാനരചയിതാവുമായരാധാകൃഷ്ണൻകുന്നുംപുറം...

പൊതുപ്രവർത്തകനായ കോരാണി സനലിന്റെ മരണം കൊലപാതകം മകൻ പോലീസ് കസ്റ്റഡിയിൽ.

പൊതുപ്രവർത്തകനായ കോരാണി സനലിന്റെ മരണം കൊലപാതകം എന്നു സൂചന മകൻ പോലീസ്...

രമ്യ ഹരിദാസ് എം.എൽ.എയുടെ പേഴ്സണൽ അസിnസ്റ്റന്റ് രാജിവെച്ചു

തിരുവനന്തപുരം: രമ്യ ഹരിദാസ് എം.എൽ.എയുടെ പേഴ്സണൽ അസിnസ്റ്റന്റ് വിമൽ വി. പദവി...

കടയ്ക്കാവൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ...

പാൽക്കുളങ്ങര എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഇന്ററാക്ട് ക്ലബ് ആരംഭിച്ചു.

തിരുവനന്തപുരം: റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം സിംഫണിയുടെ ആഭിമുഖ്യത്തിൽ പാൽകുളങ്ങര എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഇന്ററാക്ട് ക്ലബ് ആരംഭിച്ചു. ഡിസ്ട്രിക്ട് ഇന്ററാക്ട് ചെയർമാൻ റോട്ടേറിയൻ ഷിബു വർഗീസ് ക്ലബിന്റെ ഉദ്ഘാടനം...

പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ആറ്റിങ്ങൽ: ഊരുപോയികയിൽ പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യുറോ ഇൻസ്‌പെക്ടർ ആയിരുന്ന ബിനീഷ് ലാൽ ആണ് മരണപെട്ടത്. കുറ്റാന്വേഷണ മികവിനുള്ള 2025-ലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കേന്ദ്രീയ...

ചിറയിൻകീഴിൽ വിഷം കലർത്തിയ വെള്ളം കുടിച്ച് ഗൃഹനാഥൻ മരിച്ചു; വെള്ളത്തിൽ വിഷം കലർത്തിയത് അറിയാതെ അതേ വെള്ളം കുടിച്ച ഭാര്യയും മകനും ആശുപത്രിയിൽ.

ചിറയിൻകീഴ്: വീട്ടിൽ വിഷം കലർത്തിയ വെള്ളം കുടിച്ച് ഗൃഹനാഥൻ മരിച്ചു.ഇതറിയാതെ അതേ വെള്ളം കുടിച്ച ഭാര്യയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറയിൻകീഴ് പൊട്ടന്റെമുക്ക് അച്ചൂസിൽ വിനോദ് (50) ആണ് മരിച്ചത്. വിനോദ് വെള്ളത്തിൽ വിഷം...

LEAVE A REPLY

Please enter your comment!
Please enter your name here