
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. പരപ്പനങ്ങാടിയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതോടെയാണ് നാളെ ഈദുല്‍ ഫിത്വര്‍ ആകുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചത്.കാപ്പാടും ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് തുടങ്ങിയവര്‍ മാസപ്പിറവി സ്ഥിരീകരിച്ചു.
