തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു.സ്കൂള്‍, കോളേജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്ക് അവധി ബാധകമാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും, സ്റ്റാറ്റൂട്ടറി സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
വി.എസിൻറ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. പ്രസ്തുത കാലയളവില്‍ സംസ്ഥാനം ഒട്ടാകെ ദേശീയപതാക താഴ്ത്തി കെട്ടണമെന്ന് സർക്കാർ ഉത്തരവില്‍ പറയുന്നു.
തിങ്കളാഴ്ച വൈകീട്ട് 3.20-ന് പട്ടം എസ്.യു.ടി. ആശുപത്രിയിലായിരുന്നു അന്ത്യം. 102 വയസ്സായിരുന്നു. ഏകദേശം ഒരുമാസത്തോളമായി പട്ടം എസ്.യു.ടി. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വി.എസ്. തിങ്കളാഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.