മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ തുടർന്ന് ഒരു മാസത്തിലധികം കോമയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.ശസ്ത്രക്രിയയെത്തുടർന്ന് ഗുരുതരാവസ്ഥയിലായ സംഭവത്തില്‍, ചികിത്സിച്ച ഡോക്ടർക്കെതിരെ മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചു എന്നാണ് മകള്‍ പാർവതി പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍, വഞ്ചിയൂർ പോലീസ് ഡോക്ടർക്കെതിരെ ഭാരതീയ ന്യായ സംഹിത 125 വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. മനുഷ്യജീവന് അപകടമുണ്ടാക്കും വിധത്തില്‍ അശ്രദ്ധമായി പെരുമാറി എന്ന കുറ്റമാണ് ചുമത്തിയിരുന്നത്.