മാമം, തക്ഷശില ലൈബ്രറി
ദീപ്തം 2025 ന്റെ ഭാഗമായി പ്രതിഭകളെ ആദരിച്ചു.
കിഴുവിലം ജി.വി.ആർ.എം. യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എഴുത്തുകാരനും, നോവലിസ്റ്റുമായ എം.പി ലീപിൻ രാജ് ഐ എ എസ്സ് ഉത്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി രഞ്ജിത്ത്കുമാർ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം നന്ദു നാരായൺ സ്വാഗതം പറഞ്ഞു. ആറ്റിങ്ങൽ മുൻസിപ്പൽ വാർഡ് അംഗം സതി,ജി.വി. ആർ.എം.യു.പി സ്കൂൾ സ്റ്റാഫ് സെക്രട്ടറി യു. ബി മനോജ്,തക്ഷശില വനിതാവേദി ചെയർപേഴ്സൺ ഉഷ പി.ജി, ബാലമഞ്ജരി പ്രസിഡൻ്റെ കുമാരി കൃഷ്ണ എന്നിവർ ആശംസ പ്രസംഗം നടത്തി. ലൈബ്രറി എക്സിക്യൂട്ടിവ് അംഗം മധുകുമാർ നന്ദി പറഞ്ഞു.