ഇളമ്പ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്പ്മെന്റ് സെന്ററിൽ ഗ്രാഫിക് ഡിസൈനർ, എ.ഐ ആൻഡ് എം.എൽ ജൂനിയർ ടെലകോം ഡാറ്റ അനലിസ്റ്റ് എന്നീ കോഴ്സുകളിലേക്ക് ആവശ്യമായ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് ഫോറം വില 1000 രൂപ. മുദ്ര വച്ച ദർഘാസുകൾ പ്രിൻസിപ്പാളിന് ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 28 ഉച്ചയ്ക്ക് ഒരു മണിവരെ. അന്നേദിവസം വൈകിട്ട് മൂന്നിന് ദർഘാസ് തുറക്കും. വിശദവിവരങ്ങളും അനുബന്ധലിസ്റ്റും സ്കൂൾ ഓഫീസിൽ ലഭ്യമാണ്.
വക്കം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്പ്മെന്റ് സെന്ററിൽ ജി.എസ്.ടി അസിസ്റ്റന്റ് കോഴ്സിന്റെ ആവശ്യത്തിനായി കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് ഫോറം വില 1000 രൂപ. മുദ്ര വച്ച ദർഘാസുകൾ പ്രിൻസിപ്പാളിന് ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 28 ഉച്ചയ്ക്ക് ഒരു മണിവരെ. അന്നേദിവസം വൈകിട്ട് മൂന്നിന് ദർഘാസ് തുറക്കും. വിശദവിവരങ്ങളും അനുബന്ധലിസ്റ്റും സ്കൂൾ ഓഫീസിൽ ലഭ്യമാണ്.
കരമന ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്പ്മെന്റ് സെന്ററിൽ അസിസ്റ്റന്റ് റോബോട്ടിക് ടെക്നീഷ്യൻ എന്ന കോഴ്സിന്റെ ആവശ്യത്തിലേക്കായി റോബോട്ടിക് ട്രെയിനിങ് കിറ്റും അനുബന്ധ ഉപകരണങ്ങളും കമ്പ്യൂട്ടറും വാങ്ങുന്നതിനും, കോസ്മറ്റോളജി എന്ന കോഴ്സിന്റെ ആവശ്യത്തിലേക്കായി ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനും അംഗീകൃത ഏജൻസികളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു.
അടങ്കൽ തുക 5 ലക്ഷം രൂപ. ദർഘാസ് ഫോറം വില 1000 രൂപ. മുദ്ര വച്ച ദർഘാസുകൾ പ്രിൻസിപ്പാളിന് ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 30 ഉച്ചയ്ക്ക് ഒരു മണിവരെ. അന്നേദിവസം വൈകിട്ട് നാലിന് ദർഘാസ് തുറക്കും. വിശദവിവരങ്ങളും അനുബന്ധലിസ്റ്റും സ്കൂൾ ഓഫീസിൽ ലഭ്യമാണ്.