
ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക് ഇടിച്ചു കയറി. ലോറിയ്ക്കും കടയക്കും തീപ്പിടിച്ചു. ആറ്റിങ്ങൽ കല്ലമ്പലം അഗ്നി രക്ഷാ നിലയത്തിലെ രണ്ട് യൂണിറ്റ് വാഹനങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത് . ഇന്ന് പുലർച്ചേ 1. 30 മണിക്കാണ് സംഭവം. ഇതെതുടർന്ന് 1.30 മണിക്കൂർ ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. ലോറിയിൽ ഉണ്ടായിരുന്ന ജീവനക്കാരും ഹോട്ടലിലെ ജീവനക്കാരും തീ പടർന്നതോടെ പുറത്തേക്കിറങ്ങി ഓടിയത് കാരണം ആളപായം സംഭവിച്ചില്ല. ലോറിയുടെ മുൻഭാഗവും കടയും പൂർണമായും കത്തി നശിച്ചു.
