തിരുവനന്തപുരം കഴക്കൂട്ടത്ത് 14 വയസുകാരൻ ഫ്ലാറ്റില്‍ നിന്നും വീണ് മരിച്ചു. ശ്രീകാര്യം സ്വദേശി കഴക്കൂട്ടം സ്വകാര്യ സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർത്ഥിയായ പ്രണവാണ് ചെങ്കോട്ടുകോണത്ത് ഫ്ലാറ്റിന്റെ നിന്നും താഴേക്ക് വീണ് മരിച്ചത്.പതിനാറാമത്തെ നിലയിലുള്ള ഫ്ലാറ്റില്‍ നിന്നാണ് വിദ്യാർത്ഥി വീണത്. പ്രണവിന്‍റെ മുത്തച്ഛൻ്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ ആള്‍താമസം ഇല്ലായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സ്കൂള്‍ വിട്ട് വീട്ടില്‍ പോകാതെ ഫ്ലാറ്റിലെത്തി താക്കോല്‍ വാങ്ങി മുന്നിലത്തെ വാതില്‍ പൂട്ടി താഴേക്ക് ചാടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഫ്ലാറ്റിന്റെ ഉടമസ്ഥനായ മുത്തച്ഛൻ വിദേശത്താണ്. സംഭവത്തില്‍ പോത്തൻകോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)