ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിലാണ് സംഭവമുണ്ടായത്. അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ മകള്‍ ഒരു വയസുകാരിയായ അന്നയാണ് കൊല്ലപ്പെട്ടത്.

ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ‌ രക്ഷിക്കാനായില്ല.

കുടുംബപ്രശ്‌നമാണ് കൊടുംക്രൂരതയ്ക്കു കാരണമെന്നാണ് റിപ്പോര്‍ട്ട്. വീടിനുള്ളില്‍ മുറി പൂട്ടിയിട്ടതിനു ശേഷമാണ് കുഞ്ഞിന്റെ കഴുത്തറുത്തത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു മുറി തുറന്നപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്.കഴുത്തറുത്ത നിലയിലാണ് കുഞ്ഞിനെ മലയിന്‍കീഴ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. തുടര്‍ന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ ഏക മകളാണ് കൊല്ലപ്പെട്ട അന്ന. വിവാഹം കഴിഞ്ഞു മൂന്നു വര്‍ഷത്തിനു ശേഷമാണ് ഇവര്‍ക്കു കുഞ്ഞുണ്ടായത്. മലയൻകീഴ് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Latest

പനച്ചമൂട് മേഖലയില്‍ മിന്നല്‍ പരിശോധന:246 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി.

പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 246 ചാക്ക്...

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: ഇരു വിഭാഗങ്ങൾക്കെതിരെയും നടപടി.

ചിറയിൻകീഴ്: എംഎൽഎ രമ്യാ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി...

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു.

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉടൻ...

​ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ഓണാഘോഷം.

​​ 'മാവേലി നാടുവാണ കാലം' ഓർമ്മിപ്പിച്ച് വിപുലമായ ആഘോഷം ​ചിറയിൻകീഴ്: ഉള്ളവനും ഇല്ലാത്തവനും...

ഓണം ട്രേഡ് ഫെയറും എക്സിബിഷനും ഇന്ന് മുതൽ

ഓണം വരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ട്രേഡ് ഫെയറിന്റെയും...

കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബര്‍ കാര്‍ ഗുണ്ട തട്ടിയെടുത്തു.

ഓണ്‍ലൈൻ ടാക്സി ഡ്രൈവറെ ക്രിക്കറ്റ് ബാറ്റ് കാണിച്ച്‌ ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത...

കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം ; ബൈക്ക് യാത്രികൻ മരിച്ചു.

കെഎസ്‌ആർടിസി ബസ്സില്‍ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. പാലോട് കെഎസ്‌ആർടിസി...

35 വേദികളിൽ മൂവായിരത്തോളം കലാകാരന്മാർ; ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതൽ.

ഉദ്ഘാടനത്തിന് കുഞ്ചാക്കോ ബോബനും സമാപന സമ്മേളനത്തിൽ ഉപരാഷ്ട്രപതിയും വിശിഷ്ടാതിഥികൾ ജില്ലയിലെ 35...

9 വർഷത്തിനുശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകൾ എത്തുന്നു.

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു. ഗുജറാത്തിലെ...

സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ഇളമ്പ റൂറൽ കോ. ഓപ്പറേറ്റീവ് സൊസൈറ്റി യിൽ സ്വാതന്ത്യ ദിനാഘോഷം പ്രസിഡന്റ്‌...

പനച്ചമൂട് മേഖലയില്‍ മിന്നല്‍ പരിശോധന:246 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി.

പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 246 ചാക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി. അര്‍ദ്ധരാത്രി വരെ നീണ്ട പരിശോധനയില്‍ പനച്ചമൂട് അല്‍ അമീന്‍ ട്രേഡേഴ്‌സ് കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷന്‍...

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: ഇരു വിഭാഗങ്ങൾക്കെതിരെയും നടപടി.

ചിറയിൻകീഴ്: എംഎൽഎ രമ്യാ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി കെപിസിസി. സംഭവവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളിൽപ്പെട്ടവർക്കെതിരെയും പാർട്ടി നടപടി സ്വീകരിച്ചു. രമ്യാ ഹരിദാസിനൊപ്പമുണ്ടായിരുന്ന പാളയം പ്രദീപിനെയും സംഘർഷമുണ്ടായ വീടിന്റെ ഉടമയും പ്രദേശിക...

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു.

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉടൻ തന്നെ ആറ്റിങ്ങൽ ഫയർ ഫോഴ്സിനെയും പോലീസിനെയും വിവരം അറിയിച്ചു. മൃതദേഹം കരയ്ക്കെത്തിച്ചു തുടർ നടപടികൾ സ്വീകരിച്ചു ശ്രീകാര്യം സ്വദേശി...

LEAVE A REPLY

Please enter your comment!
Please enter your name here