വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബി പി മുരളി ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ബിനിലും ഒപ്പമുണ്ടായിരുന്നു.