ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ കെ.എസ്.യു നിയോജക മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവെച്ചു. മുൻ കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫിന് എതിരായ നടപടിയിൽ പ്രതിഷേധിച്ചും കെപിസിസിയുടെ ആർഎസ്എസ് അനുകൂല നിലപാടിൽ പ്രതിഷേധിച്ചും ആണ് രാജി. നാല് പതിറ്റാണ്ട് കാലമായി കോൺഗ്രസ് പാർട്ടിക്കും ബഹുജന സംഘടനകൾക്കും നേതൃത്വം നൽകി വരുന്ന വ്യക്തിയാണ് എം. എ.ലത്തീഫ്.
അദേഹത്തെ കഴിഞ്ഞ ഒരു വർഷമായി കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ സസ്പെൻഡ് ചെയ്തിരിക്കുകയായിന്ന്. ഇപ്പൊൾ ബിജെപി അനുഭാവി ആയ കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും ചേർന്ന് അന്യായമായി പുറത്താക്കി. ഇത് കടുത്ത അനീതിയാണ് എന്ന് ഇവർ പ്രസ്താവനയിൽ അറിയിച്ചു. പ്രസിഡൻ്റ് അനീസ് റഹ്മാൻ , വൈസ് പ്രസിഡൻ്റ് എം.മിഥുൻ, ജനറൽ സെക്രട്ടറി മുഹമ്മദ്, ഭരത് കൃഷ്ണ, സെക്രട്ടറി ആദർശ്, എ. അനശാദ് എന്നിവർ രാജിവെച്ചു. ഇതോടെ നിയോജക മണ്ഡലം കമ്മിറ്റി ഇല്ലാതെ ആയി. യൂണിറ്റ് കമ്മിറ്റികളിലും ഉള്ള പ്രവര്ത്തകര് സമാന രീതിയിൽ രാജി വെച്ചു.
ആറാം കിരീടം ലക്ഷ്യമാക്കി ബ്രസീൽ
https://www.facebook.com/varthatrivandrumonline/videos/501646858674127