കെ.എസ്.ടി.എ കിളിമാനൂർ ഉപജില്ലാ 29ാമത് വാർഷിക സമ്മേളനം

0
269

കെ.എസ്.ടി.എ കിളിമാനൂർ ഉപജില്ലാ 29ാമത് വാർഷിക സമ്മേളനം ഇന്ന് എസ്.എൻ ആഡിറ്റോറിയത്തിൽ നടക്കും. ഉദ്ഘാടന സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എൻ.ടി. ശിവരാജൻ നിർവഹിക്കും. സബ് ജില്ലാ പ്രസിഡന്റ് കെ.വി. വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വി. വിജയാനന്ദൻ നായർ എൻഡോവ്മെന്റ് വിതരണവും, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് പ്രേമചന്ദ്രനുള്ള അനുമോദനവും സി.പി.എം ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ നിർവഹിക്കും. എ. ഷാജഹാൻ, പി.വി. രാജേഷ്, എസ്. ജവാദ്, എം.എസ്. സുരേഷ് ബാബു, സജിത, ദിലീപ് കുമാർ, ലെനിൻ, എം.എസ്. ശശികല, സി.എസ്. അനീഷ്, വിദ്യാവിനോദ്, സുരേഷ് കുമാർ, എസ്. ഷെമീർ ഷൈൻ, ബെൻറജി, ബിനു റേ എന്നിവർ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here