കെഎസ്ഇബിയുടെ അലൂമിനിയം കമ്പി മോഷ്ടാക്കളെ പിടികൂടി

കൊല്ലം: കരുനാഗപ്പള്ളിയിൽ കെഎസ്ഇബിയുടെ അലൂമിനിയം കമ്പി മോഷ്ടിച്ച കേസിൽ മൂന്നു പേർ പിടിയിലായി. മൈനാഗപ്പള്ളി, പവിത്രം വീട്ടില്‍ പത്മകുമാര്‍ (42), മൈനാഗപ്പള്ളി കുറ്റി അടക്കതില്‍ സലീം (43), ശാസ്താംകോട്ട, തയ്യ് വിള കിഴക്കതില്‍ മുഹമ്മദ് ഷാഫി (40) എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടികൂടിയത്. 15,000 രൂപ വില വരുന്ന കമ്പിയാണ് സംഘം മോഷ്ടിച്ചത്. ഇലക്ട്രിക് ലൈനുകളുടെ അറ്റകുറ്റപണികള്‍ക്കായി കെഎസ്ഇബി ജീവനക്കാര്‍ കൊണ്ടുവന്നതായിരുന്നു രണ്ട് റോള്‍ അലൂമിനിയം കമ്പികള്‍. ഇവ  താത്കാലികമായി സൂക്ഷിച്ചിരുന്ന സ്ഥലത്തു നിന്നാണ് മോഷ്ടിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് പ്രതികളായ പത്മകുമാറും സലീമും ചേര്‍ന്ന് 15,000 രൂപയോളം വില വരുന്ന ഒരു റോള്‍ അലൂമിനിയം കമ്പി മോഷ്ടിക്കുകയായിരുന്നു. ഇത് ശാസ്താംകോട്ട സ്വദേശിയായ മുഹമ്മദ് ഷാഫിക്കാണ് വിറ്റത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പരാതിയില്‍ അന്വേഷണം നടത്തിയ കരുനാഗപ്പള്ളി പൊലീസ് ഇന്‍സ്പെക്ടര്‍ ബിജു വിയുടെ നേതൃത്വത്തില്‍ എസ്ഐ പ്രദീപ്, സജിമോന്‍, എഎസ്ഐ രഞ്ജിനി എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Latest

ആറ്റിങ്ങലിൽ നിന്നും ആറര കിലോ കഞ്ചാവ് പിടികൂടി

ആറര കിലോ കഞ്ചാവുമായി കെഎസ്ആർടിസി ബസ്സിൽ എത്തിയ സംഘത്തെ ആറ്റിങ്ങൽ വച്ച്...

ജില്ലാ തല ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ : നെഹ്‌റു സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ജില്ലാ തല ചിത്രരചന...

പോത്തൻകോട് പൂർണ്ണ വളർച്ചയെത്താത്ത നവജാതശിശുവിനെ കുഴിച്ചിട്ടനിലയിൽ കണ്ടെത്തി.

പോത്തൻകോട് വാവറയമ്പലത്താണ് സംഭവം. നേപ്പാള്‍ സ്വദേശിയായ അമൃതയാണ് പ്രസവ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!