കോവളത്ത് ആയുര്‍വേദ ചികിത്സക്കായി എത്തിയ വിദേശിക്ക് ടാക്‌സി ഡ്രൈവറില്‍ നിന്ന് ക്രൂര മര്‍ദ്ദനം, പ്രതി അറസ്റ്റിൽ

കോവളത്ത് ആയുര്‍വേദ ചികിത്സക്കായി എത്തിയ വിദേശിക്ക് ടാക്‌സി ഡ്രൈവറില്‍ നിന്ന് ക്രൂര മര്‍ദ്ദനം. ടാക്‌സി വിളിക്കാതെ സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതിനാണ് മര്‍ദ്ദനം. നെതര്‍ലന്‍ഡ്‌സ്വദേശി കാല്‍വിനെ വിഴിഞ്ഞം സ്വദേശി ഷാജഹാനാണ് അക്രമിച്ചത്. ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു.

ലൈറ്റ്ഹൗസ് ബീച്ച് റോഡിന് സമീപത്തുള്ള ഹോട്ടലില്‍ നിന്നിറങ്ങി വന്ന സുഹൃത്തിന്റെ കാറില്‍ കയറിയ കാല്‍വിനെ ഷാജഹാന്‍ വലിച്ച് പുറത്തിറക്കിയ ശേഷം ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദനം തടയാന്‍ ശ്രമിച്ചപ്പോഴാണ് കാല്‍വിനു നേരെ ആക്രമണമുണ്ടായത്. തലയ്ക്കു പിന്നിലും കൈക്കും മര്‍ദനമേറ്റു. സ്വകാര്യ കാര്‍ ഡ്രൈവര്‍ക്കും പരുക്കുണ്ട്.

ഏതാനും മാസം മുമ്പും കോവളത്ത് എത്തിയ വിദേശിക്ക് നേരേ കൈയേറ്റമുണ്ടായിരുന്നു. സ്വകാര്യവാഹനങ്ങളിലെത്തിയാല്‍ വിദേശികളെ ഭീഷണിപ്പെടുത്തുകയും അവരെ ഉപദ്രവിക്കുന്ന സാഹചര്യവുമാണ് നടക്കുന്നത്.

കോവളത്തെ ടൂറിസം മേഖലയെ തകര്‍ക്കുന്ന നിലപാട് ഉണ്ടാകരുതെന്നും ശനിയാഴ്ച അടിയന്തര യോഗം ചേരുമെന്നും ടൂറിസം പ്രൊട്ടക്ഷന്‍ ആന്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സില്‍ രക്ഷാധികാരി ടി.എന്‍.സുരേഷ് പറഞ്ഞു.

Latest

തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാമം...

വർക്കലയിൽ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി.

വർക്കലയിൽ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി. കരുനിലക്കോട് സ്വദേശി സുനിൽദത്ത്(57) ആണ് വെട്ടേറ്റ്...

ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂർത്തിയായി.

ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂർത്തിയായി. തലസ്ഥാന നഗരിയിലേക്ക് ഭക്തർ ഒഴുകിയെത്തി...

ആറ്റുകാല്‍ പൊങ്കാല: സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ.

സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു 13ന് പുലര്‍ച്ചെ 1.30ന്...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!