മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിന്റെ ഒരുഭാഗം ഇടിഞ്ഞുവീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം.ഓര്‍ത്തോയുടെ വാര്‍ഡായ 14 ന്റെ ഒരു ഭാഗം പുറത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. വാര്‍ഡിനോട് ചേര്‍ന്നുള്ള ബാത്ത്‌റൂമിന്റെ ഭാഗമാണ് ഇടിഞ്ഞുവീണതെന്നും ഇവ ഇപ്പോള്‍ ഉപയോഗിച്ചിരുന്നില്ലാത്ത ഭാഗത്ത് കൂടി കടന്നുപോയവരാണ് അപകടത്തില്‍ പെട്ടതെന്നുമാണ് വിവരം.
വാര്‍ഡിന്റെ ഉപയോഗിക്കാതെ കിടക്കുന്ന ഉപേക്ഷിച്ച ബാത്ത്റൂമിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുതാണത്. ആര്‍ക്കും ഗുരതരമായി പരിക്കേറ്റിട്ടില്ലെന്നാണ് സൂചനകള്‍. ഒരു പെണ്‍കുട്ടിയെയും 39 വയസ്സുകാരിയായ ഒരു സ്ത്രീയെയും രക്ഷപ്പെടുത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചെറിയ രീതിയില്‍ പരിക്കേറ്റ ഇവരെ അത്യാഹിതത്തിലേക്ക് മാറ്റി. ഇടിഞ്ഞത് ഉപേക്ഷിച്ച വാര്‍ഡാണെന്നും തകര്‍ന്നത് വാര്‍ഡിലെ ശുചിമുറിയുടെ ഭാമാണെന്നുമാണ് വിവരം.