ഒറ്റ രാത്രിയിൽ അഞ്ച് വീടുകളിലെ മോട്ടോർ മോഷണം; 16കാരനും സഹായിയും കസ്റ്റഡിയിൽ

കൊല്ലം: കൊല്ലം തലവൂരിൽ വീടുകളിൽ നിന്ന് മോട്ടോറുകൾ മോഷ്ടിച്ച പ്രതികൾ പോലീസ് പിടിയിൽ. 16 കാരനും സഹായിയുമാണ് പൊലീസിന്റെ പിടിയിലായത്. തലവൂരിൽ ഒറ്റ രാത്രി കൊണ്ട് അഞ്ച് വീടുകളിലെ മോട്ടോറുകൾ മോഷ്ടിച്ച വിരുതന്മാരാണ് ഒടുവിൽ പിടിയിലായത്.  കോട്ടവട്ടം സ്വദേശിയായ പതിനാറുകാരനാണ് മോഷണത്തിന്റെ മുഖ്യ ആസൂത്രകൻ. ഓട്ടോറിക്ഷ ഡ്രൈവർ പനമ്പറ്റ സ്വദേശി മനോജാണ് 16 കാരന്റെ സഹായി. മറ്റൊരു കേസിൻ്റെ ഭാഗമായി ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോട്ടോർ മോഷണം സമ്മതിച്ചത്. പകൽ സമയങ്ങളിൽ ചുറ്റി നടന്ന് വീടുകളും കിണറുകളുടെ ഭാഗത്തേക്കുള്ള വഴികളും മനസ്സിലാക്കി രാത്രിയെത്തി മോഷ്ടിക്കുന്നതാണ് രീതി. മനോജിന്റെ ഓട്ടോറിക്ഷയിലാണ് മോട്ടോർ കടത്ത്. മോഷണത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷയും മോഷ്ടിച്ച മോട്ടറുകളും പൊലീസ് കണ്ടെത്തി. തമിഴ് നാട്ടിലെത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു  ലക്ഷ്യം. മനോജിനെ റിമാൻഡ് ചെയ്തു. പതിനാറുകാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

Latest

നടൻ ബാല മൂന്നാമതും വിവാഹിതനായി

നടന്‍ ബാല വിവാഹിതനായി.കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു...

കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു

കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു. കോങ്ങാട്...

ആറ്റിങ്ങലിൽ നിന്നും ആറര കിലോ കഞ്ചാവ് പിടികൂടി

ആറര കിലോ കഞ്ചാവുമായി കെഎസ്ആർടിസി ബസ്സിൽ എത്തിയ സംഘത്തെ ആറ്റിങ്ങൽ വച്ച്...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!