തൃപ്പൂണിത്തുറയിലേക്ക് കൊച്ചി മെട്രോ പരീക്ഷണ ഓട്ടം നടത്തി

0
42

കൊച്ചി: എസ്.എൻ ജങ്ഷനിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് കൊച്ചി മെട്രോ പരീക്ഷണ ഓട്ടം നടത്തി. ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനിലേക്കാണ് ഇതോടെ കൊച്ചി മെട്രോ ഓടിയെത്തിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് 12 മണിക്ക് ശേഷമാണ് എസ്.എൻ ജങ്ഷനിൽ നിന്ന് ട്രയൽ റൺ ആരംഭിച്ചത്. ആദ്യപരീക്ഷണ ഓട്ടമായതിനാൽ ആളുകളോ മറ്റ് ഭാരമോ ഒന്നും തന്നെ കയറ്റിയില്ല. സിഗ്നലിങ് ഉള്‍പ്പെടെയുള്ള പരിശോധനകളാണ് ഇതിൽ പ്രധാനമായുമുണ്ടായിരുന്നത്. വരും ദിവസങ്ങളില്‍ വേഗത കൂട്ടിയും ഭാരം കയറ്റിയുമൊക്കെ പരീക്ഷണ ഓട്ടമുണ്ടാകും. 1.18 കിലോമീറ്ററാണ് പുതിയ റൂട്ടിന്റെ നീളം.