കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടപ്പിലാക്കിവരുന്ന പൂവനി 2024
പദ്ധതിക്ക് തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് തരിശ് രഹിതം ആക്കുന്നതിന് വേണ്ടി 46 ഏക്കർ സ്ഥലത്ത് പൂ കൃഷിയും പച്ചക്കറി കൃഷിയും നടത്തുന്നതിന്റെ ഉദ്ഘാടനം നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ഡി സ്മിതയുടെ അധ്യക്ഷതയിൽ നഗരൂർ ഗ്രാമപഞ്ചായത്തിൽ മാത്തയിൽ പ്രദേശത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപി മുരളി നിർവഹിച്ചു. കൃഷിവകുപ്പ്, കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കേരള മിഷൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതിയുടെ വിശദീകരണം പുളിമാത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സബിത എസ് ആർ നടത്തി. നഗരൂർ കൃഷി ഓഫീസർ ഡോക്ടർ നിയാസെലിൻ ബി ജെ സ്വാഗതവും ബ്ലോക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായ അഡ്വക്കറ്റ് ശ്രീജ ഉണ്ണികൃഷ്ണൻ, അബി ശ്രീരാജ്, ഹരിത കേരള മിഷൻ ബ്ലോക്ക് കോഡിനേറ്റർ പ്രവീൺ പി സിഡിഎസ് ചെയർപേഴ്സൺ ജി ഷീബ എന്നിവർ ആശംസകളും നഗരൂർ പഞ്ചായത്ത് സെക്രട്ടറി ഷീജ ആർ എസ് നന്ദിയും അറിയിച്ചു.