കിളിമാനൂർ : ആലപ്പാട് ജയകുമാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ആലപ്പാട് ജയകുമാർ സമൃതിഭവന് യുഡിഎഫ് കൺവീനർ എംഎം ഹസൻ ശിലാസ്ഥാപനം നടത്തി.
ചടങ്ങിൽ രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണവും ആലപ്പാട് ജയകുമാർ അനുസ്മരണ പ്രഭാഷണവും അടൂർ പ്രകാശ് എം പി നിർവഹിച്ചു.
ട്രസ്റ്റ് പ്രസിഡന്റ് അനുപ് തോട്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റ് സെക്രട്ടറി ടി ആര്‍ മനോജ് സ്വാഗതം പറഞ്ഞു.
കെപിസിസി അംഗം എൻ സുദർശനൻ, മുൻ ബ്ലോക്ക് x എൻ ആർ ജോഷി, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനിൽ, പഞ്ചായത്തംഗം എം ജയ്കാന്ത് എന്നിവർ ആശംസകൾ അറിയിച്ചു.
സ്വാഗതസംഘം കൺവീനർഅഡ്വ വിഷ്ണുരാജ് ആർ കൃതജ്ഞത രേഖപ്പെടുത്തി.