കുട്ടിയെ തട്ടിക്കൊണ്ട് പോകൽ;വഴിത്തിരിവായത് പ്രിയ കാർട്ടൂൺ ടോം ആന്റ് ജെറി

കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വഴിത്തിരിവായത് പ്രിയ കാർട്ടൂൺ. പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത് ടോം ആന്റ് ജെറി കാർട്ടൂൺ എന്ന് പൊലീസിന്റെ വെളിപ്പെടുത്തൽ. കുട്ടിയെ തട്ടിക്കൊണ്ടു പോയി വീട്ടിൽ പാർപ്പിച്ച സമയത്ത് കുട്ടി കരഞ്ഞപ്പോൾ ടാബിൽ കാർട്ടൂൺ കാണിച്ചു എന്ന് കുട്ടി മൊഴി നൽകിയിരുന്നു.

പ്രതികളെ പിടികൂടുന്ന സമയത്ത് മൂന്നാം പ്രതി അനുപമയുടെ കൈവശം ഈ ടാബുണ്ടായിരുന്നു.  ആദ്യം കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിയതിനെ തുടർന്ന് ഈ ടാബ് പൊലീസ്  പരിശോധിച്ചിരുന്നു. ടാബിൽ കാർട്ടൂൺ വീഡിയോകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടായിരുന്നു. അതുപോലെ സെർച്ച് ഹിസ്റ്ററി പരിശോധിക്കുകയും. കുഞ്ഞിനെ കാണിക്കാനല്ലേ കാർട്ടൂൺ എന്ന് ചോദിച്ചപ്പോൾ ഒടുവിൽ അനുപമ സമ്മതിക്കുകയായിരുന്നു. കുട്ടിക്ക് വേണ്ടിയാണ് ഇവ ഡൗൺലോഡ് ചെയ്തതെന്നും കുട്ടി രാത്രി മുഴുവൻ കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാൻ വേണ്ടി കാർട്ടൂൺ കാണിച്ചു എന്നും അനുപമ മൊഴി നൽകി. ഈ ടാബ് ഇപ്പോൾ ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. 

യൂട്യൂബിൽ നിന്നും മികച്ച വരുമാനമുണ്ടായിരുന്ന അനുപമയുടെ വരുമാനം നിലക്കുന്നത് കഴിഞ്ഞ ജൂലൈയിലാണ്. കോപ്പിറൈറ്റ് ഇഷ്യൂവിനെ തുടർന്നാണ് ഈ പ്രശ്നമുണ്ടാകുന്നത്. പിന്നീട് 3 മാസത്തിന് ശേഷം ഇത് തിരികെ വരുമെന്നും അറിയിപ്പുണ്ടായിരുന്നു. അഞ്ച് ലക്ഷം വരെ വരുമാനം ലഭിച്ചിരുന്ന പെൺകുട്ടി ഇത് നിലച്ചതോടെ മാനസിക സമ്മർദ്ദത്തിലായിരുന്നു എന്നും എഡിജിപി വ്യക്തമാക്കി. 

Latest

നടൻ ബാല മൂന്നാമതും വിവാഹിതനായി

നടന്‍ ബാല വിവാഹിതനായി.കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു...

കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു

കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു. കോങ്ങാട്...

ആറ്റിങ്ങലിൽ നിന്നും ആറര കിലോ കഞ്ചാവ് പിടികൂടി

ആറര കിലോ കഞ്ചാവുമായി കെഎസ്ആർടിസി ബസ്സിൽ എത്തിയ സംഘത്തെ ആറ്റിങ്ങൽ വച്ച്...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!