വീട്ടിലെത്തില്ല; ലൈസന്‍സും ആര്‍.സിയും ഇനി നേരിട്ടുപോയി വാങ്ങണം

0
104

ആര്‍.സി. ബുക്ക്, ലൈസന്‍സ് എന്നിവ ഇനി തപാല്‍മാര്‍ഗം വീട്ടിലെത്തില്ല. തിരിച്ചറിയല്‍ രേഖകള്‍ സഹിതം വാഹനമുടമകളോ ബന്ധുക്കളോ ആര്‍.ടി. ഓഫീസുകളിലെത്തി കൈപ്പറ്റണം. അച്ചടി തുടങ്ങിയാല്‍ രേഖകള്‍ പെട്ടെന്നുതന്നെ വാഹനമുടമകള്‍ക്കു ലഭ്യമാക്കാന്‍ വേണ്ടിയാണ് ആര്‍.ടി. ഓഫീസ് വഴി വിതരണം ചെയ്യുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. തപാലിനത്തില്‍ നേരത്തെ വാങ്ങിയ അപേക്ഷയോടൊപ്പം വാഹനമുടമകളില്‍നിന്ന് 45 രൂപ വീതം തപാല്‍നിരക്കു വാങ്ങിയശേഷമാണു പുതിയ പരിഷ്‌കാരം. ഈ പണം തിരിച്ചുകൊടുക്കുമോയെന്നതിലും വ്യക്തതയില്ല.