കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘സോഷ്യൽ സെക്യൂരിറ്റിയും അർബൻ ഗവേണൻസും ‘ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ ഗിരീഷ് കുമാർ .ആർ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ , അന്താരാഷ്ട്രതലത്തിൽ അർബൻ ഗവേണൻസിനു കൊടുക്കുന്ന പ്രാധാന്യത്തെക്കുറിച്ചും ,കേരളത്തിൽ സാമൂഹിക സുരക്ഷയ്ക്കായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നും UGC- HRDC ഡയറക്ടർ ഡോ .പി പി അജയകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു .
കേരള സ്റ്റേറ്റ് ആസൂത്രണ ബോർഡ് അംഗം ഡോ . ജിജു പി അലക്സ് മുഖ്യപ്രഭാഷണം നടത്തി. കേരളത്തിൽ സാമൂഹിക സുരക്ഷയ്ക്കും നഗരഭരണത്തിനു വേണ്ടി നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളെക്കുറിച്ചും അതെങ്ങനെ ജനങ്ങൾക്ക് പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ . കെ.ജി. ഗോപ്ചന്ദ്രൻ ആശംസ പ്രസംഗം നടത്തി. പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഭാഗം അസിസ്റ്റൻറ് പ്രൊഫസറും സെമിനാർ ഓർഗനൈസിങ് സെക്രട്ടറിയുമായ ഡോ . എസ് അജിത സ്വാഗതവും ഡോ .വിനിഷ .യു നന്ദിയും രേഖപ്പെടുത്തി.
അർബൻ ധനകാര്യ വ്യവസ്ഥിതിയെക്കുറിച്ച് ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിലെ പ്രൊഫസർ ഡോ . കെ കെ പാണ്ഡെ , അർബൻ ആരോഗ്യത്തെക്കുറിച്ച് യുഎൻ പബ്ലിക് ഹെൽത്ത് പ്രവർത്തകൻ ഡോ. എസ് എസ് ലാൽ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. ‘ഇന്ന് അർബൻ സ്പേസും സ്ത്രീകളും ‘ എന്ന വിഷയത്തിൽ ഡോ. ആനന്ദി, ‘ആഗോള കാലാവസ്ഥ വ്യതിയാനവും നഗരവൽക്കരണം’ എന്ന വിഷയത്തിൽ ഡോ . മുരളി തുമ്മാരക്കുടി, ‘നഗരവൽക്കരണവും കുറ്റകൃത്യങ്ങളും’ എന്ന വിഷയത്തിൽ ഋഷിരാജ് സിംഗ് ഐപിഎസ് എന്നിവർ സംസാരിക്കും. അർബൻ ഗവർണൻസിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരും ഗവേഷണ വിദ്യാർത്ഥികളും വിഷയാവതരണം നടത്തും.