തിരുവനന്തപുരം: ടൂറിസം രംഗത്തെ രാജ്യത്തെ ഏറ്റവും വലിയ സംഘടനയായ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ നിലവിലെ പ്രസിഡന്‍റ് ശ്രീ ബേബി മാത്യു, സെക്രട്ടറി ജോസ് പ്രദീപ് എന്നിവര്‍ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ്പ്രസിഡന്‍റായി ശ്രീ ജെയിംസ് കൊടിയന്തറ, ട്രഷററായി ശ്രീ ജിബ്രാന്‍ ആസിഫ് എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്‍റ് സെക്രട്ടറിയായി ശ്രീ ഹരികുമാര്‍ സിയെയും തെരഞ്ഞെടുത്തു.
സര്‍വശ്രീ എസ് സ്വാമിനാഥന്‍, ശൈലേന്ദ്രന്‍ എം, വിനോദ് വി, ജോബിന്‍ ജോസഫ്, ജോസ് സ്ക്കറിയ, സഹീര്‍ ഇ എന്‍, മനോജ് ബാബു, രാകേഷ് ഒ എം, റിയാസ് യു സി, ജനീഷ് ജലീല്‍, ശ്രീമതി മല്ലിക ദിനേശ്കുമാര്‍, നിര്‍മ്മല ലില്ലി എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിര്‍വാഹക സമ്മിതിയംഗങ്ങള്‍.
കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം മേഖലയുടെ പുനരുദ്ധാരണത്തിന് അക്ഷീണം പ്രയത്നിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ് കെടിഎം. ഈ മേഖലയിലെ സംരംഭകരുടെയും തൊഴിലാളികളുടെയും ക്ഷേമത്തിനു വേണ്ടി കെടിഎം സമര്‍പ്പിച്ച നിവേദനങ്ങളെത്തുടര്‍ന്നാണ് സമഗ്രമായ പുനരുജ്ജീവന പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ദത്ത് വിവാദം ; ചതിയുടെ നാൾവഴികൾ
[fb_plugin video href=”https://www.facebook.com/varthatrivandrumonline/videos/286208483226274/” ]