കേരളത്തിന്റെ ഫുട്ബോൾ ആവേശം സാക്ഷാല്‍ നെയ്മാറുടെ അടുത്തും എത്തി. കേരളത്തിലെ ബ്രസീൽ ആരാധകർ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടിന്റെ ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച സൂപ്പർ താരം കേരളത്തിനുള്ള നന്ദിയും അറിയിച്ചു. ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോടു പെനൽറ്റി ഷൂട്ടൗട്ടിൽ തോറ്റാണ് ബ്രസീൽ പുറത്തായത്. മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ നെയ്മാറാണ് ബ്രസീലിനായി ഗോൾ നേടിയത്. എന്നാൽ 117–ാം മിനിറ്റിൽ ബ്രൂണോ പെറ്റ്കോവിച്ചിലൂടെ ക്രൊയേഷ്യ ഗോള്‍ മടക്കി. പെനൽറ്റിയിൽ 4–2 നാണ് ക്രൊയേഷ്യയുടെ വിജയം. പുറത്തായതിനു ശേഷം കരഞ്ഞുകൊണ്ടാണ് നെയ്മാർ ഗ്രൗണ്ട് വിട്ടത്. ലോകകപ്പിനു ശേഷം നെയ്മാർ ഫുട്ബോളിൽനിന്ന് താൽക്കാലികമായി വിട്ടുനിൽക്കുമെന്നാണു വിവരം. ബ്രസീൽ ടീമിനായി ഇനി വരുന്ന ചില മത്സരങ്ങളിൽ താരം കളിക്കില്ല.
ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW
https://www.facebook.com/varthatrivandrumonline/videos/1531476560657373