പ്രേംനസീർ മെമ്മോറിയൽ റെസിഡന്റ്ഡ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽ നാലാം റാങ്കും അഖിലേന്ത്യാതലത്തിൽ അറുപത്തെട്ടാം റാങ്കും കരസ്ഥമാക്കിയ കസ്തൂരി ഷായെ ആദരിച്ചു. പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച അനുമോദനചടങ്ങ് ഡോ.രാജുനാരായണസ്വാമി. ഐ. എ. എസ് ഉത്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് കുടുംബ കോടതി ജില്ല ജഡ്ജി മുഹമ്മദ് റയിസ് ഉപഹാരങ്ങൾ നൽകി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നചടങ്ങിൽഅസോസിയേഷൻ പ്രസിഡന്റ് ജി.വേണുഗോപാലൻ നായർ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത, കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ, കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനോന്മണി, അനീഷ്. പി എന്നിവർ പങ്കെടുത്തു. സെക്രട്ടറിഎസ്. ചന്ദ്രാനനൻ സ്വാഗതവും എൻ. പദ്മകുമാർ നന്ദിയും പറഞ്ഞു. വിവിധ സാമൂഹ്യസാംസ്‌കാരിക സംഘടനകൾ വേദിയിൽ
കസ്തൂരിഷായെ സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു.