അഞ്ച് വാഗ്‌ദാനങ്ങൾ അംഗീകരിച്ച് കർണാടക സർക്കാർ

ബംഗളൂരു: തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രഖ്യാപിച്ച അഞ്ച് വാഗ്‌ദാനങ്ങൾക്ക് അംഗീകാരം നൽകി കർണാടക സർക്കാർ. ഇന്ന് ക്യാബിനറ്റ് യോഗം ചേർന്ന് ഈ അഞ്ച് വാഗ്ദാനങ്ങളെക്കുറിച്ചു ചർച്ച നടത്തിയെന്നും ഈ സാമ്പത്തിക വർഷത്തിൽ തന്നെ ഇവ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

1. ഗൃഹ ജ്യോതി

ഒരു വീട്ടിൽ 200 യൂണിറ്റിൽ കുറവ് വെെദ്യുതിയാണ് ഉപയോഗിക്കുന്നതെങ്കിൽ അതിന് ബിൽ നൽകേണ്ടതില്ല. അതായാത് 200യൂണിറ്റ് വെെദ്യുതി സൗജന്യമായിരിക്കും.

2. ഗൃഹ ലക്ഷ്മി

ഓരോ കുടുംബത്തിലെയും സ്‌ത്രീയ്ക്ക് പ്രതിമാസം 2000 രൂപ നൽകുന്ന പദ്ധതിയാണ് ഇത്. ഇതിന് ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ജൂൺ 15 മുതൽ ജൂലായ് 15 വരെ വെരിഫിക്കേഷൻ പ്രക്രിയ ആരംഭിക്കും. ഓഗസ്റ്റ് 15 മുതല്‍ പണം നല്‍കിത്തുടങ്ങും. ബി പി എൽ കാർഡ് ഉള്ളവർക്കാണ് ഈ പദ്ധതി.

3. അന്ന ഭാഗ്യ

ബി പി എൽ കുടുംബത്തിലെ ഓരോരുത്തർക്കും പത്ത് കിലോ അരി സൗജന്യമായി നൽകുന്നതാണ് അന്ന ഭാഗ്യ പദ്ധതി. മുൻപ് കോൺഗ്രസ് സർക്കാ‌ർ ഏഴ് കിലോ അരി സൗജന്യമായി നൽകിയിരുന്നു. ഇത് ബി ജെ പി സർക്കാർ അഞ്ച് കിലോയായി കുറച്ചിരുന്നു. ജൂലായ് ഒന്ന് മുതൽ അരി നൽകി തുടങ്ങും.

4. ഉചിത പ്രയാണ പദ്ധതി

ജൂൺ 11മുതൽ സർക്കാർ ബസുകളിൽ സംസ്ഥാനത്തെ സ്‌ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. കർണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസുകളിൽ 50 ശതമാനം സീറ്റുകൾ പുരുഷന്മാർക്കായി സംവരണം ചെയ്യും.

5.യുവനിധി

ബിരുദം കഴിഞ്ഞ് ആറ് മാസത്തിന് ശേഷവും തൊഴിൽ ലഭിക്കാത്ത യുവാക്കൾക്ക് മാസം തോറും 3000 രൂപ നൽകുന്ന പദ്ധതി. തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപ

Latest

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി. തൊണ്ടി മുതല്‍...

ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം പിടിയിൽ

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം...

കിളിമാനൂർ കാരറ്റ് പേടികുളത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത അയൽവാസിയെ വെട്ടിക്കൊന്നു

കിളിമാനൂർ കാരേറ്റ് പേടികുളത്ത് അയൽവാസിയെ വെട്ടിക്കൊന്നു .കാരേറ്റ് സ്വദേശി ബാബുരാജ് (64)...

വെട്ടുകാട് തിരുനാള്‍ഃ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

വെട്ടുകാട് മാദ്രെ ദേവൂസ് ദൈവാലയത്തിലെ തിരുനാള്‍ പ്രമാണിച്ച് വെള്ളിയാഴ്ച (നവംബര്‍15)...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!