കരവാരം ഗ്രാമപഞ്ചായത്തിൽ രണ്ടു വാർഡുകളിലും എൽഡിഎഫ് വിജയിച്ചു, ബിജെപി ഭരണം പ്രതിസന്ധിയിൽ ആകുമോ..?

0
509

കരവാരം ഗ്രാമപഞ്ചായത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടു വാർഡുകളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. കരവാരം പഞ്ചായത്തിലെ പതിനാറാം വാർഡ് പട്ടളയിൽ 261 വോട്ടിന് ബേബി ഗിരിജയും പതിനാറാം വാർഡ് ചാത്തൻപുരയിൽ 149 വോട്ടിന് വിജി വേണുവും വിജയിച്ചു.2020ൽ നടന്ന തിരഞ്ഞെടുപ്പിൽ രണ്ട് വാർഡുകളിലും വിജയിച്ച ബിജെപി മെമ്പർമാർ രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി എന്നിവരാണ് രാജി വെച്ചിരുന്നത്. ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ ബിജെപി ഭരിക്കുന്ന ഏക പഞ്ചായത്ത് ആണ് കരവാരം ഗ്രാമപഞ്ചായത്ത്. എന്നാൽ രണ്ട് സീറ്റിലും എൽഡിഎഫ് വിജയിച്ചതോടുകൂടി ബിജെപിയുടെ ഭരണം പ്രതിസന്ധിയിലാകും എന്നാണ് സൂചന.