കേരളത്തിലെ നദികളിൽ ജലനിരപ്പ് ഉയരുന്നു, അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര ജല കമ്മീഷൻ.

കനത്തമഴയെത്തുടർന്ന് കേരളത്തിലെ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടകരമായി ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചു.തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ പുഴ (പാലക്കടവ് സ്റ്റേഷൻ), ഗായത്രി പുഴ (കൊണ്ടാഴി സ്റ്റേഷൻ) എന്നീ നദികളിലാണ് കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശ്ശൂർ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), കാസർകോട് ജില്ലയിലെ പയസ്വിനി (എരിഞ്ഞിപുഴ സ്റ്റേഷൻ) എന്നീ നദികളില്‍ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളോട് ചേർന്നുള്ള കരകളില്‍ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു.

കേരള ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ അധീനതയിലുള്ള എട്ട് അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മൂഴിയാര്‍, മാട്ടുപ്പെട്ടി, പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, കുറ്റ്യാടി, ബാണാസുര സാഗര്‍ അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്.

ഇടുക്കിയിലെ കുണ്ടള അണക്കെട്ടില്‍ നീല മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂരിലെ പെരിങ്ങല്‍കുത്തില്‍ യെല്ലോ അലര്‍ട്ടുമാണ്. പെരിങ്ങല്‍കുത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി നിയന്ത്രിത അളവില്‍ വെള്ളം തുറന്നു വിടുന്നുണ്ട്. കുണ്ടളയില്‍ ഒന്നാം ഘട്ട മുന്നറിയിപ്പ് എന്ന നിലയിലാണ് നീല അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

Latest

കഠിനംകുളത്തു യുവതി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പ്രതി ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത് എന്ന് സൂചന

കഠിനംകുളത്തു യുവതി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഠിനംകുളത്ത് വാടകയ്ക്ക്...

ആറ്റിങ്ങൽ പൂവൻപാറ അപകടം, ഒരാൾ മരണപ്പെട്ടു

ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ തിങ്കളാഴ്ച രാത്രിയിൽ സംഭവിച്ച...

ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്.

ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്....

പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്.

പ്രേംനസീർ അനുസ്മരണത്തോടനുബന്ധിച്ച് ചിറയിൻകീഴ് പൗരാവലിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിനിമാലോകത്തിന് നൽകിയ സമഗ്ര...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!