കല്ലമ്പലം: കേന്ദ്ര ഗവൺമെൻറ് നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പതാക എടുത്തു മാറ്റുന്നതിന് ഇടയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ച സംഭവത്തിൽ പുതുശ്ശേരി മുക്ക് പനവിള വീട്ടിൽ പനവിള നാസി, പാവല്ല സ്വദേശി കല്ലമ്പലം ആസിഫ് എന്നിവരെ പോലീസ് അറസ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരുവനന്തപുരം റൂറൽ എസ്.പി ശില്പ ദേവയ്യടെ നിർദ്ദേശപ്രകാരം വർക്കല ഡി.വൈ.എസ്.പി നിയാസ്.പി, എസ്.ഐ ഗോപകുമാർ പോലീസ് ഉദ്യോഗസ്ഥരായ കണ്ണപ്പൻപിള്ള, വിനോദ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ സംഭവത്തിൽ മറ്റു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020