കൊച്ചി: കളമശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരണപ്പെട്ടു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഇടുക്കി തൊടുപുഴ വണ്ടമറ്റം സ്വദേശി ലില്ലി ജോണാണ് ( 76) മരിച്ചത്. രാജഗിരി ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. സ്ഫോടനത്തിൽ മരിച്ച ജോണിന്റെ ഭാര്യയാണ്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി.
ഒക്റ്റോബർ 29ന് രാവിലെയാണ് കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സെന്ററിൽ സ്ഫോടനമുണ്ടായത്. സ്ഫോടനക്കേസിൽ ഡൊമിനിക് മാർട്ടിൻ പൊലീസിനു മുന്നിൽ കീഴടങ്ങിയിരുന്നു. എന്നാൽ അന്വേഷണം ഇപ്പോഴും നടക്കുകയാണ്.