ആർഎസ്എസ് അനുകൂല നിലപാടുകൾ പരസ്യമാക്കിയ കെ.സുധാകരൻ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും പുറത്തേക്ക്

തിരുവനന്തപുരം: ആർഎസ്എസ് അനുകൂല പ്രസ്താവനകൾ പാർട്ടിക്കു തലവേദന സൃഷ്ടിച്ചതിനു പിന്നാലെ, കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ കോണ്‍ഗ്രസിൽ പടയൊരുക്കം. ഇത് മനസ്സിലാക്കി സ്വയം ഒഴിയാൻ ഉള്ള സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ.സുധാകരന്റെ രണ്ടാമൂഴം തടയാൻ ഗ്രൂപ്പ് ഭേദമന്യേ അണിയറ നീക്കങ്ങൾ സജീവമെന്നു സൂചന. രണ്ടാമൂഴത്തിനുള്ള നിരുപാധിക പിന്തുണയിൽനിന്ന് ഗ്രൂപ്പുകൾ പിന്നോട്ടു പോയെന്നാണ് വിവരം. തുടർച്ചയായി പാർട്ടിയെ വെട്ടിലാക്കുന്നത് ഹൈക്കമാൻഡ് പരിശോധിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

അതിനിടെ, സംഘടനാ കോൺഗ്രസിലായിരുന്ന കാലത്ത് ആർഎസ്എസ് ശാഖകൾക്കു സംരക്ഷണം നൽകിയിട്ടുണ്ടെന്നതുൾപ്പെടെ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ തുടരെ നടത്തുന്ന വിവാദ പരാമർശങ്ങളിൽ എഐസിസി നേതൃത്വം വിശദീകരണം തേടി. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇതേക്കുറിച്ചു സുധാകരനുമായി ഫോണിൽ സംസാരിച്ചതായി വ്യക്തമാക്കി. സംഭവിച്ചതു നാക്കുപിഴയാണെന്നും ഇക്കാര്യത്തിൽ അദ്ദേഹം ഖേദം അറിയിച്ചിട്ടുണ്ടെന്നും താരിഖ് അൻവർ പറഞ്ഞു. സുധാകരനു പുറമേ, പാർട്ടി സംസ്ഥാന നേതൃത്വത്തിലെ മറ്റു നേതാക്കളോടും താരിഖ് സംസാരിച്ചു.
‘വിഷയത്തിൽ സുധാകരൻ ഖേദം പ്രകടിപ്പിച്ചുകഴിഞ്ഞു. ആർക്കും നാക്കുപിഴയുണ്ടാകാം. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകില്ലെന്നു സുധാകരൻ ഉറപ്പു നൽകിയിട്ടുണ്ട്. സുധാകരന്റെ പ്രതികരണം തൃപ്തികരമാണ്’– താരിഖ് അൻവർ അറിയിച്ചു.

ആർഎസ്എസിനെക്കുറിച്ചുള്ള പരാമർശത്തിനു പിന്നാലെ, വർഗീയതയോടു നെഹ്റു സന്ധി ചെയ്തുവെന്നു കൂടി സുധാകരൻ പറഞ്ഞതു കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു. ഇതു സിപിഎം രാഷ്ട്രീയ വിവാദമാക്കുന്നതിനിടെയാണ് എഐസിസിയുടെ ഇടപെടൽ. സുധാകരനുമായി സംസാരിച്ചതിന്റെ പശ്ചാത്തലത്തിൽ താരിഖ് അൻവർ പാർട്ടി നേതൃത്വത്തിനു റിപ്പോർട്ട് നൽകും. മുസ്‍ലിം ലീഗും പരാമർശങ്ങളിൽ അതൃപ്തി അറിയിച്ചിരുന്നു. ലീഗ് നിലവിൽ അണികൾക്ക് മുന്നിൽ മറുപടി ഇല്ലാത്ത അവസ്ഥയിൽ ആണ്. അതെ സമയം പുറത്താക്കിയാൽ സുധാകരൻ ബിജെപി യില് ചേരുമോ എന്ന ആശങ്കയും നേതാക്കൾക്ക് ഉണ്ട്. അത്തരത്തിൽ ഒരു നീക്കം ഉണ്ടായാൽ അത് സംസ്ഥാനത്ത് കോൺഗ്രസ്സിൻ്റെ അവസ്ഥ കൂടുതൽ പ്രശ്നത്തിൽ ആകും.

 

ചുവടുമാറ്റി വാട്സ്ആപ്; കിടിലൻ അപ്ഡേറ്റുകൾ എത്തിപ്പോയി

https://www.facebook.com/varthatrivandrumonline/videos/864057701704243




Latest

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം അവധി

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം...

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂര്‍കോണം വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസിനെ...

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി.

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. തുമ്ബ എന്നാണ് കുഞ്ഞിന്...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലമുക്ക് എസ്.ഡി ഗോൾഡ് ലോൺസ് ആൻഡ് ഫിനാൻസിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മണിയോടെ മുക്കുപണ്ടമായ വള പണയം വയ്ക്കാനായി...

ചിറയിൻകീഴിൽ ബിരുധ വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ചിറയിൻകീഴ് പൊടിയന്റെ മുക്ക് സുനിത ഭവനിൽ സുധീഷ് കുമാറിന്റെയും ലതയുടെയും മകൾ അനഘ സുധീഷ് ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ്...
error: Content is protected !!