പെരിങ്ങമ്മല പഞ്ചായ ത്തിലെ ജവഹർ കോള നിയിൽ പ്രവർത്തി ക്കുന്ന പൊതുവിതരണ കേന്ദ്രം കെ സ്റ്റോർ ആക്കി മാറ്റിയതിൻ്റെ ഉദ്ഘാടനം ഡി.കെ മുരളി എം.എൽ എ നിർവഹിച്ചു.പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.പി കാർത്തിക അദ്ധ്യക്ഷത വഹിച്ചു. നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന റേഷൻ സാധനങ്ങ ൾക്കു പുറമേ ചോട്ടു ഗ്യാസ് ഉൾപ്പെടെയുള്ള സാധനങ്ങൾ കുറഞ്ഞ നിരക്കിൽ ഇവിടെ നിന്ന് ലഭിക്കും. ശബരി ഉല്പന്നങ്ങളും ലഭ്യമാകും. ജവഹർ കോളനിയിൽ നടന്ന ചടങ്ങിൽ eബ്ലാക്ക് മെമ്പർ എ റിയാസ് ആദ്യ വില്പന നടത്തി.വാർഡ് മെമ്പർ ഗീതാ പ്രിജി, അപ്പു, എൽ സാജൻ,, അസി.സപ്പൈ ഓഫീ സർമാരായ വി.മധു, എ സജാദ് തുടങ്ങിയവർ സംസാരിച്ചു. വാമന പുരം മണ്ഡലത്തിൽ ആരംഭിച്ച കെ സ്റ്റോറു കളുടെ എണ്ണം ഇതോടെ 17 എണ്ണമായി.