തൊഴിൽ അവസരങ്ങൾ

തൊഴിൽ അവസരങ്ങൾ (07.01.2023)

ഗസ്റ്റ് ഇൻസ്ട്രക്ടർ മാരെ നിയമിക്കുന്നു

ആറ്റിങ്ങൽ: ഗവ ഐ.ടി.ഐ-യിൽ ആർ.എ.സി.ടി ട്രേഡിൽ ഈഴവ, സി.എച്ച്.എൻ.എം ട്രേഡിൽ ഒ.സി, ടി.പി.ഇ.എസ് ട്രേഡിൽ മുസ്ലിം എന്നീ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള ഓരോ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം 9ന് രാവിലെ നടക്കും. താല്പര്യമുള്ള ടി വിഭാഗത്തിലുള്ളവർ യോഗ്യത തെളിയിയ്ക്കുന്ന അസ്സൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30 ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ – 0470 2622391

അസിസ്റ്റൻ്റ് പ്രൊഫസർ ഇൻ്റർവ്യൂ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ പഞ്ചകർമ്മ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ (ഗസ്റ്റ് ലകച്ചറർ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജനുവരി 12 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

സംസ്കൃത സർവ്വകലാശാലയിൽ എഞ്ചിനീയർ

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റി എഞ്ചിനീയറെ നിയമിക്കുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി ഡിസൈൻ, കൺസ്ട്രക്ഷൻ എന്നിവയിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയമുളളവർക്ക് സർവ്വകലാശാല ആസ്ഥാനത്ത് വച്ച് ജനുവരി 10ന് രാവിലെ 11ന് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. എക്സിക്യൂട്ടീവ് എഞ്ചീനിയർ തസ്തികയിലോ അതിന് മുകളിലോ ജോലി ചെയ്യുന്നവരോ, ചെയ്തിരുന്നവരോ ആയ 45 വയസിന് മുകളിൽ പ്രായമുളളവർക്കും സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല സർവീസിൽ നിന്നും വിരമിച്ച 60 വയസിൽ കൂടാതെയുളളവർക്കും വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. പ്രതിമാസ വേതനം 40,000/-രൂപ നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ബയോഡാറ്റയും സഹിതം ജനുവരി 10ന് രാവിലെ 10.30ന് മുമ്പായി സർവ്വകലാശാല ആസ്ഥാനത്ത് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in

ഡോക്ടറുടെ ഒഴിവിലേക്ക് നിയമനം

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളറട സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ താത്കാലിക അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. നിലവിലുള്ള ഒരു ഒഴിവിലേക്കാണ് നിയമനം. പ്രതിമാസ ശമ്പളം 41,000 രൂപ.  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 16ന് രാവിലെ 11 മണിക്ക് വെള്ളറട മെഡിക്കല്‍ ഓഫീസറുടെ മുന്‍പാകെ ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് അറിയിച്ചു.

ഐ ടി ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയില്‍ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് (എം എ ബി പി) ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഓപ്പണ്‍ കാറ്റഗറിയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ജനുവരി ഒന്‍പതിനു രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി പ്രിന്‍സിപ്പല്‍ മുന്‍പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. യോഗ്യത എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ഡിഗ്രി.

മോട്ടര്‍ മെക്കാനിക്ക്

ഇടുക്കി ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ മോട്ടോര്‍ മെക്കാനിക്കിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയും എന്‍.ടി.സി. മോട്ടര്‍ മെക്കാനിക്ക് വെഹിക്കിള്‍ സര്‍ട്ടിഫിക്കറ്റുമാണു യോഗ്യത. ഏതെങ്കിലും അംഗീകൃത വര്‍ക്ക്ഷോപ്പില്‍ രണ്ടു വര്‍ഷം ജോലി ചെയ്ത പ്രവൃത്തിപരിചയവും ഡ്രൈവിങ് ലൈസന്‍സും ഉണ്ടായിരിക്കണം. 18-39 ആണു പ്രായപരിധി. നിയമാനുസൃത വയസിളവ് ബാധകം. 26,500 – 60,700 ആണു പ്രതിമാസ വരുമാനം. പേര് രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 16നു മുന്‍പ് ഹാജരാക്കണം.

ഗസ്റ്റ് അധ്യാപകര്‍

എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ അടൂര്‍, കൊല്ലം, ശാസ്ത്രാംകോട്ട സെന്ററുകളിലേക്ക് ഗസ്റ്റ് അധ്യാപകരുടെ അപേക്ഷകള്‍ ക്ഷണിച്ചു. കംമ്ബ്യൂട്ടര്‍ എന്‍ജിനീയറിങ്/ എം.സി.എ/എം.എസ് സി (ഐ.റ്റി)/എം.എസ് സി (കമ്ബ്യൂട്ടര്‍ സയന്‍സ്) എന്നിവയില്‍ ഒന്നാം ക്ലാസ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ഈ മാസം 11 ന് മുന്‍പായി അടൂര്‍ സബ് സെന്ററില്‍ എത്തിക്കണം. ഫോണ്‍: 9947123177.

അസിസ്റ്റന്റ് പ്രൊഫസര്‍

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളജിലെ പഞ്ചകര്‍മ്മ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ (ഗസ്റ്റ് ലക്ചറര്‍) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജനുവരി 12നു രാവിലെ 11നു തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.
ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദാനന്തര ബിരുദമാണു യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30നു തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ ഹാജരാകണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍

മലപ്പുറം മാറഞ്ചേരി ഗവ.ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയം പഠിപ്പിക്കുന്നതിനു ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ/ ബി.ബി.എ ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ എക്കണോമിക്സ്/സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയില്‍ ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ ഡിപ്ലോമ/ ബിരുദവും ഡി.ജി.ഇ.ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഉളള ട്രെയിനിങ്ങും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും. നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുളള ഉദ്യോഗാര്‍ഥികള്‍ ജനുവരി 12നു രാവിലെ 11നു യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്ബാകെ കൂടിക്കാഴ്ചയ്ക്കു ഹാജരാകണം. ഫോണ്‍: 0494 2676925.

പാലക്കാട് ഗവ മെഡിക്കല്‍ കോളജില്‍ ഒഴിവുകള്‍

പാലക്കാട് ഗവ മെഡിക്കല്‍ കോളജില്‍ ക്ലാര്‍ക്ക്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (സി.എ) ഗ്രേഡ്-രണ്ട്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡര്‍ തസ്തികകളില്‍ ഡെപ്യുട്ടേഷനില്‍ നിയമനം. ആരോഗ്യവകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, പട്ടികജാതി വികസന വകുപ്പുകളിലെ ജീവനക്കാര്‍ക്കു മുന്‍ഗണന. സ്ഥാപനമേധാവി മുഖേന നിയമാനുസൃതം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ gmcpkd.cedn@kerala.gov.in ലും 0491-2974125, 2951010 ലും ലഭിക്കും

Latest

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം അവധി

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം...

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂര്‍കോണം വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസിനെ...

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി.

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. തുമ്ബ എന്നാണ് കുഞ്ഞിന്...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലമുക്ക് എസ്.ഡി ഗോൾഡ് ലോൺസ് ആൻഡ് ഫിനാൻസിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മണിയോടെ മുക്കുപണ്ടമായ വള പണയം വയ്ക്കാനായി...

ചിറയിൻകീഴിൽ ബിരുധ വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ചിറയിൻകീഴ് പൊടിയന്റെ മുക്ക് സുനിത ഭവനിൽ സുധീഷ് കുമാറിന്റെയും ലതയുടെയും മകൾ അനഘ സുധീഷ് ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ്...
error: Content is protected !!