കുറഞ്ഞ EMI നിരക്കുമായി വരുന്നു JIO NEXT

കുറഞ്ഞ വിലയ്ക്ക് ഇനി സാധാരണക്കാർക്കും സ്മാർട്ട്ഫോൺ സ്വന്തമാക്കാം. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജിയോഫോൺ നെക്സ്റ്റ് ദീപാവലിയ്ക്ക് വിപണിയിൽ എത്തും. 1,999 രൂപ ഇഎംഐ (EMI) ആയി അടച്ചും ഫോൺ വാങ്ങാം. 6,999 രൂപയാണ് ജിയോ NEXT ഫോണിന്. ജിയോയും (Jio) ഗൂഗിളും (Google) ചേർന്ന് നിർമ്മിച്ചിരിക്കുന്ന സ്മാർട്ട്ഫോണാണ് ജിയോഫോൺ നെക്സ്റ്റ്. രണ്ട് കമ്പനികളും സംയുക്തമായി രൂപകൽപന ചെയ്ത മെയ്ഡ് ഫോർ ഇന്ത്യ സ്‌മാർട്ട്‌ഫോൺ ദീപാവലി മുതൽ വിപണികളിൽ ലഭ്യമാകും.

കുറഞ്ഞ വിലയ്ക്ക് ഇതുവരെ കാണാത്ത ഫീച്ചറുകളോടെയാണ് ഫോൺ പുറത്തിറക്കുന്നത്. റിലയൻസ് റീട്ടെയിലിന്റെ വിപുലമായ ശൃംഖലകളിൽ രാജ്യത്തുടനീളം ജിയോഫോൺ നെക്സ്റ്റ് ലഭ്യമാകും. ഓരോ ഇന്ത്യക്കാരനും ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്ക് തുല്യ പ്രവേശനം ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ജിയോ വാർത്താകുറിപ്പിൽ അറിയിച്ചു. ഇതാദ്യമായാണ് എൻട്രി ലെവൽ വിഭാഗത്തിലുള്ള ഒരു ഫോണിന് ഫിനാൻസിംഗ് ഓപ്ഷൻ അതായത് ഇഎംഐ സേവനം ലഭിക്കുന്നത്.

“ഗൂഗിൾ, ജിയോ ടീമുകൾ ഈ മികച്ച ഉപകരണം വിപണിയിലെത്തിക്കുന്നതിൽ സന്തോഷമുണ്ട്. കോവിഡ് മഹാമാരി മൂലമുണ്ടായ നിലവിലെ ആഗോള വിതരണ ശൃംഖല വെല്ലുവിളികൾക്കിടയിലും ഉത്സവ സീസണിൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഫോൺ എത്തിക്കാൻ സാധിച്ചു. ഡിജിറ്റൽ വിപ്ലവത്തിന്റെ ശക്തിയിൽ എന്നും ഉറച്ചു വിശ്വസിക്കുന്ന ആളാണ് ഞാൻ” റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.

“ജിയോഫോൺ നെക്സ്റ്റ് ഇന്ത്യയ്‌ക്കായി രൂപകൽപ്പന ചെയ്‌ത താങ്ങാനാവുന്ന സ്‌മാർട്ട്‌ഫോൺ ആണ്. ഇന്ത്യയിലെ ജനങ്ങൾക്ക് ഇത് പ്രയോജനപ്പെടുമെന്ന വിശ്വാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്“ ഈ നാഴികക്കല്ലിനെ കുറിച്ച് ഗൂഗിൾ ആൻഡ് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു.

ചെലവ് കുറഞ്ഞ സ്മാർട്ട്ഫോൺ നിർമ്മിച്ച്, ഇംഗ്ലീഷ് കൂടാതെ മറ്റു ഭാഷകൾ കൂടി അവതരിപ്പിച്ചാണ് ഈ സ്മാ‍‍ർട്ട്ഫോൺ തയ്യാറാക്കിയിരിക്കുന്നത്. ആദ്യമായി ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് കടന്നു വരുന്ന ആളുകള്‍ക്ക് മുന്നില്‍ പുതിയ സാധ്യതകളാണ് ഈ ഫോണ്‍ തുറന്നിടുന്നതെന്ന് സുന്ദ‍ർ പിച്ചൈ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ആന്‍ഡ്രോയിഡിന്റെ ഓ എസിലാണ് ജിയോഫോണ്‍ നെക്‌സ്റ്റ് പ്രവര്‍ത്തിക്കുന്നത്. ടെക്‌നോളജി ഭീമനായ ക്വാൽകോമിന്റെ പ്രോസസറാണ് ജിയോഫോൺ നെക്സ്റ്റിൽ ഉപയോ ഗിച്ചിരിക്കുന്നത്. സംസാരിച്ച് കൊണ്ട് ഈ ഫോൺ പ്രവ‍ർത്തിപ്പിക്കാൻ സാധിക്കും. ഗൂ ഗിൾ അസിസ്റ്റന്റിന്റെ സഹായത്തോടെ ആപ്പ് തുറക്കാനും സെറ്റിം ഗ്സ് നിയന്ത്രിക്കാനും സാധിക്കും.

മികച്ച ക്യാമറയാണ് ജിയോഫോൺ നെക്‌സ്‌റ്റിന്റെ മറ്റൊരു പ്രത്യേകത. പോർട്രെയിറ്റ് മോഡ് പോലെയുള്ള മോഡുകൾ ഉപയോ ഗിച്ചും ഫോണിൽ ഫോട്ടോകളെടുക്കാം. കുറഞ്ഞ വെളിച്ചത്തിൽ മികച്ച ഫോട്ടോകൾ എടുക്കാനുള്ള നൈറ്റ് മോഡ് ഓപ്ഷനും ഫോണിലുണ്ട്. എല്ലാ ആൻഡ്രോയിഡ് ആപ്ലിക്കേഷനുകളെയും ജിയോഫോൺ നെക്സ്റ്റ് പിന്തുണയ്ക്കുന്നുമുണ്ട്.

തിരുവനന്തപുരം മൃഗശാല വീണ്ടും ഉണർന്നു, സന്ദർശകർ ഒഴുകിയെത്തുന്നു

[fb_plugin video href=”https://www.facebook.com/varthatrivandrumonline/videos/359548325925201″ ]



Latest

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം അവധി

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം...

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂര്‍കോണം വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസിനെ...

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി.

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. തുമ്ബ എന്നാണ് കുഞ്ഞിന്...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലമുക്ക് എസ്.ഡി ഗോൾഡ് ലോൺസ് ആൻഡ് ഫിനാൻസിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മണിയോടെ മുക്കുപണ്ടമായ വള പണയം വയ്ക്കാനായി...

ചിറയിൻകീഴിൽ ബിരുധ വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ചിറയിൻകീഴ് പൊടിയന്റെ മുക്ക് സുനിത ഭവനിൽ സുധീഷ് കുമാറിന്റെയും ലതയുടെയും മകൾ അനഘ സുധീഷ് ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ്...
error: Content is protected !!