ഒന്നാം സ്ഥാനം നേടുമ്പോഴും മനസ്സ് തുറന്നു സന്തോഷിക്കാനാവാതെ ജിനേഷ്

ആറ്റിങ്ങൽ: ജില്ലാ സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടി വീട്ടിൽ തിരികെയെത്തുമ്പോൾ വീട്ടിൽ സന്തോഷത്തോടെ കാത്തിരിയ്ക്കാൻ അച്ഛനും അമ്മയും ഇല്ല .വിധി മൂന്ന് വർഷ മുൻപ് ജിനേഷിന്റെ മാതാപിതാക്കളെ കവർന്നു.ആറ്റിങ്ങലിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനായി എത്തുമ്പോഴും ജിനേഷിന്റെ മനസ്സിൽ അടുത്ത ദിവസം ചെയ്ത് തീർക്കേണ്ട ജോലികളുടെ ചിന്തകളായിരുന്നു. രാത്രിയിലുംരാവിലെയും കഴിക്കാനുള്ള ഭക്ഷണം തയാറാക്കണം, വസ്ത്രങ്ങൾ കഴുകണം, മഴയില്ലെങ്കിൽ പുലർച്ചെ ഉണർന്നു റബർ ടാപ്പിങ്ങിനു പോകണം.

നന്ദിയോട് എസ്കെവി സ്കൂളിലെ ജെ.എസ്.ജിനേഷിന്റെ ആദ്യ മത്സരം ജീവിതത്തോട് തന്നെയായിരുന്നു.
പാലോട് ജവാഹർ കോളനിയിലേതു ചെറിയ വീടായിരുന്നെങ്കിലും
സന്തോഷമുണ്ടായിരുന്നു. അച്ഛനും അമ്മയും ജ്യേഷ്ഠനും അടങ്ങുന്ന കുടുംബം .അവിടേക്കാണ് പ്രമേഹം വില്ലനായി എത്തിയത്. ആദ്യം അച്ഛൻ ജോയിക്കു പിടിപെട്ടു. ജിനേഷ് ഏഴിൽ പഠിക്കുമ്പോൾ അച്ഛൻ കിടപ്പിലായി. 
പിന്നാലെ അമ്മ സിന്ധുവിനും അതേ രോഗം പിടിപെട്ടു. അപ്പോൾ മുതൽ ജിനേഷ്
ജോലിക്കു പോയിത്തുടങ്ങി. റബർ ടാപ്പിങ്ങിനും പുല്ലു വെട്ടാനും പോകും.
ഒൻപതിലെത്തിയപ്പോൾ അച്ഛൻ മരിച്ചു; അടുത്ത വർഷം അമ്മയും യാത്ര പറഞ്ഞു .
പ്രതിസന്ധിയിലും പത്താം ക്ലാസിലെ പരീക്ഷയെഴുതി, അതോടെ പഠനം നിലച്ചു. ഒരു
വർഷത്തോളം സ്കൂളിൽ പോകാതെ ജിനേഷ് ജോലിക്കു പോയി. പിന്നാലെ
ജീവിക്കാനായി ചേട്ടൻ ഗൾഫിലേക്കു പോയതോടെ ജിനേഷ് വീട്ടിൽ തനിച്ചാവുകയായിരുന്നു.
എസ്കെവി സ്കൂളിലെ എം.എസ്.അനീഷ് എന്ന അധ്യാപകനാണ് ജിനേഷിനെ വീണ്ടും സ്കൂളിലെത്തിച്ചത്.
ജിനേഷിന്റെ മത്സരഫലം അറിയാൻ വേദിയുടെ ഏറ്റവും മുന്നിൽ പ്രിയ അധ്യാപകൻ അനീഷ് ഉണ്ടായിരുന്നു.
ഫലം അറിഞ്ഞ നിമിഷം ഓടിയെത്തി ജിനേഷിനെ അനീഷ് വാരിപ്പുണർന്നു. അടുത്ത ദിവസം
നടന്ന ഹയർ സെക്കൻഡറി ലളിതഗാന മത്സരത്തിൽ എ ഗ്രേഡ് ലഭിച്ചു. ഇനി നടക്കാനിരിക്കുന്ന
ദഫ്മുട്ടിലും , വട്ടപ്പാട്ടിലും സ്കൂൾ ടീമിനെ നയിക്കുന്നത് ജിനേഷാണ്. എല്ലാത്തിനും പിന്തുണയായി ജിനേഷിന്റെ പ്രിയപ്പെട്ട എം.എസ്.അനീഷ് എന്ന അധ്യാപകനുണ്ട് കൂട്ടിനായി ഒരു തണൽമരം പോലെ.

Latest

നടൻ ബാല മൂന്നാമതും വിവാഹിതനായി

നടന്‍ ബാല വിവാഹിതനായി.കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു...

കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു

കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു. കോങ്ങാട്...

ആറ്റിങ്ങലിൽ നിന്നും ആറര കിലോ കഞ്ചാവ് പിടികൂടി

ആറര കിലോ കഞ്ചാവുമായി കെഎസ്ആർടിസി ബസ്സിൽ എത്തിയ സംഘത്തെ ആറ്റിങ്ങൽ വച്ച്...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!