കോവിഡ് നമ്മിൽ നിന്നകന്നോ? ജാഗ്രത കൈവിടാറായോ?

പരിശോധന നിരക്കുകളിലെ ഇടിവ് കാരണം റിപോര്‍ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം കുറയുകയും മരണങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നതായി മരിയ വാന്‍ കെര്‍ഖോവ്. കോവിഡിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക നേതൃത്വം വഹിക്കുകയാണ് മരിയ വാന്‍ കെര്‍ഖോവ്. ‘ഇപ്പോള്‍ ഏറ്റവും വലിയ ആശങ്ക, വര്‍ധിച്ചുവരുന്ന മരണങ്ങളുടെ എണ്ണമാണ്,’ ട്വിറ്റെര്‍, ഫേസ്ബുക്, യൂട്യൂബ് എന്നിവയില്‍ തത്സമയം സംപ്രേക്ഷണം ചെയ്ത ഒരു വെര്‍ച്വല്‍ പാനല്‍ ചര്‍ച്ചയില്‍ വാന്‍ കെര്‍ഖോവ് വ്യക്തമാക്കി.
‘കഴിഞ്ഞ ആഴ്ചയില്‍ മാത്രം, ഏകദേശം 75,000 പേര്‍ മരിച്ചെന്ന് റിപോര്‍ട് ചെയ്തു, അത് വിലകുറച്ചു കാണുന്നതായി അറിയാം’ എന്നും അവര്‍ പറഞ്ഞു.

ഏജന്‍സി ട്രാക് ചെയ്യുന്ന ഒമിക്രോണിന്റെ നാല് ഉപവിഭാഗങ്ങളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു – ബി എ.1, ബി എ. 2, ബി എ.3 എന്നിവയാണ് അവ.ഒമിക്രോണിന് പെട്ടെന്ന് വ്യാപിക്കാനാകുമെന്ന് അറിയാം. മറ്റ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കൂടുതല്‍ വ്യാപിക്കുന്നു. പ്രതിരോധശേഷിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഗുണങ്ങളുമുണ്ട്. പക്ഷേ, ബി എ .2 എന്ന ഉപ-വംശങ്ങള്‍ക്ക് ബി എ.1 നേക്കാള്‍ വ്യാപന ശേഷിയുണ്ട്. അതായത് ഈ വൈറസ് പ്രചരിക്കുന്നത് തുടരുന്നതിനാല്‍, ബി എ.2 വ്യാപനം വര്‍ധിച്ചതായി കാണാം എന്നും അവര്‍ പറഞ്ഞു.

കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വേരിയന്റില്‍ നിന്ന്, കിഴക്കന്‍ യൂറോപില്‍ അണുബാധകള്‍ വര്‍ധിച്ചതിനാല്‍ വാക്സിനേഷന്‍ നിരക്കുകളും ദ്രുത പരിശോധനയും മെച്ചപ്പെടുത്താന്‍ ഈ ആഴ്ച ആദ്യം ലോകാരോഗ്യ സംഘടന സര്‍കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ദിവസേനയുള്ള അണുബാധകളുടെ എണ്ണം കുറയുകയാണെങ്കില്‍ വരും ആഴ്ചകളില്‍ കോവിഡ് -19 നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനുള്ള പദ്ധതികള്‍ പല രാജ്യങ്ങളും പ്രഖ്യാപിച്ചു.

ഒമിക്രോണ്‍ കുറച്ച് സമയത്തേക്ക് പ്രചരിക്കുന്നുണ്ടെന്ന് വാന്‍ കെര്‍ഖോവ് വിശദീകരിച്ചു. ആളുകള്‍ക്ക് രോഗബാധിതരാകാനും, പൂര്‍ണമായ രോഗത്തിലൂടെ കടന്നുപോകാനും കുറച്ച് സമയമെടുക്കും, രോഗലക്ഷണങ്ങള്‍ മാറി ഏകദേശം 90 ദിവസങ്ങള്‍ക്ക് ശേഷം അവര്‍ നീണ്ട നാള്‍ കോവിഡ് ബാധിതരാണോ എന്ന് നമുക്ക് മനസ്സിലാക്കാനാകും. ‘കോവിഡ് ദീര്‍ഘമായി ബാധിച്ചേക്കാവുന്ന ആളുകളുടെ ശതമാനത്തില്‍ ഞങ്ങള്‍ വ്യത്യാസം കാണുമെന്ന് പറയുന്നതിന് ഒരു സൂചനയും ഇല്ല, കാരണം ഇതുവരെ ദീര്‍ഘമായി കോവിഡ് ബാധയെക്കുറിച്ച് പൂര്‍ണമായ ധാരണയില്ല’എന്നും അവര്‍ വ്യക്തമാക്കി.

കൊറോണ വൈറസിന്റെ അവസാന വകഭേദമായിരിക്കില്ല ഒമിക്രോണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. അടുത്ത വകഭേദങ്ങൾ എങ്ങനെയായിരിക്കുമെന്നോ അവ എങ്ങനെ മഹാമാരിയെ രൂപപ്പെടുത്തുമെന്നോ വിദഗ്ധർക്ക് അറിയില്ലെന്ന് മുൻപ് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സും റിപ്പോർട്ട് ചെയ്തിരുന്നു. അടുത്ത വകഭേദം നിലവിൽ ആർജിച്ച രോഗപ്രതിരോധശേഷിയെ മറികടന്നു എന്നുവരാം. വാക്സിനുകൾ അത്ര ഫലപ്രദമായെന്ന് വരില്ല. എന്നാൽ രോഗം ഗുരുതരമാകുന്നതും മരണം സംഭവിക്കുന്നതും തടയാൻ വാക്സിനുകൾക്ക് സാധിച്ചേക്കാം. അതിനാൽ വാക്സിനുകൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയ്ക്ക് മരിയ വാൻ കെർഖോവ് ഊന്നൽ നൽകി. ഭാവിയിൽ ഉണ്ടാവാൻ പോകുന്ന വകഭേദങ്ങൾ മാരകമാകാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അവർ ഓർമ്മിപ്പിച്ചു.

 

ദ്രോണർക്കായി ‘ആന’ സംസാരിക്കുമ്പോൾ

https://www.facebook.com/varthatrivandrumonline/videos/462028265576672

 




Latest

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട്...

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് - ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.പാലോട് സ്വദേശി സന്ദീപാണ് പൊലീസിന്റെ പിടിയിലായത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നായിരുന്നു അക്രമമെന്നാണ് പൊലീസ് പറയുന്നത്....

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടർ ആൽഫ്രഡ് ഒ.വി അറിയിച്ചു. ഘോഷയാത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂലിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കടയ്ക്കല്‍...
error: Content is protected !!