ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതെളിച്ച സ്പ്രിംഗ്ലർ കരാർ മുഖ്യമന്ത്രിയുടെ അറിവോടുകൂടി അല്ല നൽകിയതെന്ന് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു.ചീഫ് സെക്രട്ടറിയും കരാറിനെക്കുറിച്ച് അറിഞ്ഞിട്ടില്ല.
കരാർ ഏകപക്ഷീയമായ ഒരു തീരുമാനം ആയിരുന്നു എന്നും മുഖ്യമന്ത്രി കുറ്റവിമുക്തൻ ആണ് എന്നുമുള്ള റിപ്പോർട്ടാണ് ഇപ്പോൾ അന്വേഷണസംഘം നൽകിയിരിക്കുന്നത്. എന്നാൽ ഇതിനോടൊപ്പം കരാർ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കരാറിനെ സംബന്ധിക്കുന്ന എല്ലാ തരത്തിലുള്ള ഉത്തരവാദിത്വങ്ങളും ശിവശങ്കറിന്റെ മേൽ ആരോപിക്കുകയാണ് അന്വേഷണസംഘം.
കരാർ എം ശിവശങ്കരൻ ഏകപക്ഷീയമായി നടപ്പിലാക്കി എന്നും അന്വേഷണസംഘം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.കരാർ നടപ്പാക്കിയത് വർക്ക് സാങ്കേതിക -നിയമം വൈദഗ്ധ്യം ഇല്ലായിരുന്നില്ല എന്നും അന്വേഷണസംഘം കണ്ടെത്തി. അന്വേഷണ സംഘത്തിന്റെ ഈ റിപ്പോർട്ടിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്.