ദേശീയപാതയിൽ വീണ്ടും വാഹനാപകടം. കടമ്പാട്ടുകോണം ഫാർമസി ജംഗ്ഷനിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പാരിപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാർ എതിരെ വന്ന നാല് കാറുകളിലും ഒരു ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റ ഇന്നോവ വാഹനത്തിലെ യാത്രക്കാരനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി.അമിത വേഗതയിലായിരുന്ന ഇന്നോവ കാർ ഓവർടെക്ക് ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മറ്റ് യാത്രക്കാർക്ക് നിസ്സാരമായ പരിക്കുകകൾ ആണ് ഉണ്ടായത്.