കോളജ് വിദ്യാർഥിനിയായ മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദിച്ച കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. ആക്രമിച്ചതായി പെൺകുട്ടി മൊഴി നൽകിയതോടെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത്. നേരത്തേ ജാമ്യം കിട്ടാവുന്ന വകുപ്പാണ് ചുമത്തിയിരുന്നത്.
മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കുന്നതു സംബന്ധിച്ച തർക്കത്തിനിടെയാണ് പഞ്ചായത്ത് ജീവനക്കാരൻ ആമച്ചൽ സ്വദേശി പ്രേമനന് (53) മർദനമേറ്റത്. മന്ത്രി ആന്റണി രാജുവിന്റെ നിർദേശത്തെത്തുടർന്ന് 4 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെറീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ.സുരേഷ് കുമാർ, കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കോഴ്സ് സർട്ടിഫിക്കറ്റില്ലാതെ കൺസഷൻ നൽകാനാകില്ലെന്ന് ജീവനക്കാർ നിലപാടെടുത്തതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. സർട്ടിഫിക്കറ്റ് നേരത്തേ നൽകിയതാണെന്ന് പ്രേമനൻ പറഞ്ഞെങ്കിലും ജീവനക്കാർ വഴങ്ങിയില്ല. ഇതാണ് കെഎസ്ആർടിസി ഈ നിലയിൽ എത്താൻ കാരണമെന്ന് പ്രേമനന്‍ പറഞ്ഞതോടെ വാക്കുതർക്കമുണ്ടായി. പ്രേമനനെ മർദിച്ച് ജീവനക്കാരുടെ മുറിയിലേക്കു തള്ളി. സംഭവത്തിൽ കെഎസ്ആർടിസി എംഡി ജനങ്ങളോട് മാപ്പ് ചോദിച്ചിരുന്നു. ഹൈക്കോടതി എംഡിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഇനി റീട്ടെയിൽ പണിക്കൂലിയില്ല ഹോൾസെയിൽ പണിക്കൂലി മാത്രം, അനന്തപുരിയിൽ തിലകക്കുറിയായി REGAL JEWELLERY പ്രവർത്തനം ആരംഭിച്ചു
https://www.facebook.com/varthatrivandrumonline/videos/1224553758397181