ചിറയിൻകീഴ് ഡീസൻ്റ്മുക്ക് കുന്നുവാരം പ്രദേശങ്ങളിൽ സാമുഹ്യ വിരുദ്ധരുടെ ശല്ല്യമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കുന്നുവാരം കുന്നു വാരത്ത് വീട്ടിൽ ബിജുവിൻ്റെ ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം അടിച്ച് തകർക്കുകയും, ഓട്ടോയുടെ ഗ്ലാസ്സ് അടിച്ചു തകർക്കുകയും, ടാർപ്പ കുത്തികീറുകയും ചെയ്തു. പ്രദേശവാസിയായ അജിയുടെ വീട്ടിൽ പാർക്ക്ചെയ്തിരുന്ന ബൈക്കിൽ നിന്നും പെട്രോൾ ഊറ്റുകയും ചെയ്തു. സമീപ പ്രദേശത്ത് മദ്യപാനസംഘവും , കഞ്ചാവ് കച്ചവടവും സജീവമാണ് എന്നും നാട്ടുകാർ ആരോപണം ഉന്നയിക്കുന്നുണ്ട്. ചിറയിൻകീഴ് പോലീസ് പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
15,000 രൂപയിൽ അധികം ചിലവഴിച്ച് ടെസ്റ്റ് കഴിഞ്ഞ് വീട്ടിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയാണ് സാമൂഹ്യവിരുദ്ധർ കഴിഞ്ഞദിവസം അടിച്ചുതകർത്തത്. സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന ലഹരി, കഞ്ചാവ് മാഫിയയാണ് ഇതിന് പിന്നിൽ എന്നാണ് നാട്ടുകാർ ആരോപണം ഉന്നയിക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി ഈ പ്രദേശങ്ങളിൽ ബൈക്കുകളിൽ നിന്ന് പെട്രോൾ മോഷ്ടിക്കുകയും തെരുവുവിളക്കുകൾ നശിപ്പിക്കുകയും നാട്ടുകാർക്ക് നിരന്തര ശല്യം ഉണ്ടാകുകയും ചെയ്യുന്ന സാമൂഹ്യവിരുദ്ധർ നാട്ടിൽ അഴിഞ്ഞാടുകയാണെന്നും നാട്ടുകാർ ആരോപണം ഉന്നയിക്കുന്നുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടി വേണമെന്നും നാട്ടുകാർ പറഞ്ഞു.