ഇലന്തൂർ നരബലിയിൽ കൊല്ലപ്പെട്ട എറണാകുളം കാലടി സ്വദേശിനി റോസ്ലിന്‍റെ മൃതദേഹ ഭാഗങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽനിന്ന് മക്കളായ മഞ്ജുവും സഞ്ജുവും ചേർന്ന് ഏറ്റുവാങ്ങിയത്.
മൃതദേഹഭാഗങ്ങൾ സംസ്കരിക്കാനായി വിട്ടുനൽകണമെന്ന് കുടുംബം പലതവണ ആവശ്യപ്പെട്ടെങ്കിലും ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാകാത്തതിനാലാണ് നടപടികൾ വൈകിയത്. റോസ്ലിനൊപ്പം കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം കഴിഞ്ഞ മാസം 20 ന് ബന്ധുക്കൾക്ക് കൈമാറിയിരുന്നു.
റോസ്ലിന്‍റെ ഡി.എൻ.എ പരിശോധനാഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. തുടർന്ന് അങ്കമാലിയിൽ താമസിക്കുന്ന മഞ്ജുവിനെ കാലടി പൊലീസ് വിവരം അറിയിക്കുകയായിരുന്നു. കാലടി എസ്.ഐ വിപിൻ പി.പിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയാണ് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹഭാഗങ്ങൾ മക്കൾക്ക് കൈമാറിയത്. സംസ്കാരം നാട്ടിലെ പൊതുപ്രവർത്തകരുമായി ആലോചിച്ചശേഷം നടത്തുമെന്ന് മകൾ അറിയിച്ചു.
26ന്റെ നിറവിൽ പൂജ,താരസമ്പന്നമായി വാർഷിക ആഘോഷം
https://www.facebook.com/varthatrivandrumonline/videos/1182552315951347