മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യ ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു. ഉത്തർപ്രദേശിലെ റായ്ബലേറിയിലാണ് സംഭവം. സഹഗോ പശ്ചിം സ്വദേശി അതുൽ സാഗോയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ അന്നുവിനെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം ആണ് കേസിനാസ്പദമായ സംഭവം. രാത്രി മദ്യപിച്ചെത്തിയ അതുൽ അന്നുവുമായി വാക്കുതർക്കിലേർപ്പെടുകയുംമർദ്ദിക്കുകയും ചെയ്തു. വഴക്കിനിടെ അന്നു അതുലിനെ കല്ലുകൊണ്ട് തലക്കടിച്ചു. തുടർന്ന് അബോധാവസ്ഥയിലായ അതുലിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.കൊലാപാതകത്തിനുശേഷം ഭർത്താവിന്റെ മൃതദേഹത്തിനൊപ്പം കിടന്നുറങ്ങിയ അന്നു പിറ്റേന്ന് താൻ നടത്തുന്ന ബ്യൂട്ടി പാർലറിലേക്ക് പോവുകയും ചെയ്തു. മക്കളോട് അതുൽ ഉറങ്ങുകയാണെന്നും ശല്യപ്പെടുത്തരുതെന്നും പറഞ്ഞു. വൈകുന്നേരം വീട്ടിലെത്തിയ ഇവർ കുട്ടികൾ ഉറങ്ങിയ ശേഷം മൃതദേഹം വീടിന്റെ ഗെയ്റ്റിനുമുന്നിൽ ഉപേക്ഷിച്ചു.
പിറ്റേന്ന് രാവിലെ അമിതമായി മദ്യപിച്ചതിനാൽ ഭർത്താവ് വീണുമരിച്ചെന്ന് അന്നു നാട്ടുകാരെ ധരിപ്പിക്കുകയായിരുന്നു. അന്നുവിന്റെ മൊഴികളിൽ സംശയം തോന്നിയ പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു. കുറ്റം സമ്മതിച്ചതിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ഭർത്താവ് അതുൽ മദ്യപിച്ചെത്തി ദിവസവും തന്നെ മർദ്ദിക്കാറുണ്ടെന്നും ഇതുകൊണ്ടാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും അന്നു പറഞ്ഞതായി പൊലീസ് അറിയിച്ചു.
ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും
https://www.facebook.com/varthatrivandrumonline/videos/906028633729617