കാരേറ്റ് പേടികുളത്ത് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കാരേറ്റ് പേടികുളം പവിഴം വീട്ടിൽ രാജേന്ദ്രനും( 65) ഭാര്യ ശശികല(60)യുമാണ് മരിച്ചത്.
രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം എന്ന് മകൻ പറഞ്ഞു. ശശികലയെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മറ്റൊരു മുറിയിൽ രാജേന്ദ്രൻ തൂങ്ങിമരിക്കുകയായിരുന്നു എന്ന് പോലിസ് പറഞ്ഞു. കുടുംബ പ്രശ്നങ്ങളാണ് കാരണം എന്നാണ് അറിയാൻ കഴിയുന്നത്. രാജേന്ദ്രൻ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നും പെൻഷൻ ആയ ആളാണ്. രാജേന്ദ്രന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിലെ ഭാര്യ മരണപ്പെട്ടു. അതിൽ മക്കളുണ്ട്. ഈ വീട്ടിൽ രാജേന്ദ്രനും ഭാര്യയും മാത്രമാണ് താമസം. കിളിമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.