കടയ്ക്കാവൂർ: വീട്ടമ്മയെ വീടിനുള്ളിൽ തീ കത്തി മരിച്ച നിലയിൽ കണ്ടെത്തി. മണനാക്കിനടുത്ത് പെരുംകുളത്ത് ആണ് സംഭവം. നസീമ (43)ആണ് വീടിലെ വർക് ഏരിയ യിൽ കത്തിയമർന്ന ത്. പുലർച്ചെ അഞ്ചോടെയാണ് സംഭവം. പോലീസ് എത്തി തുടർനടപടികൾ ആരംഭിച്ചു. മരണ കാരണം വ്യക്തമായിട്ടില്ല. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വ്യക്തത വരൂ. കുടുംബ സമേതം ആണ് ഇവർ ഈ വീട്ടിൽ താമസിച്ചിരുന്നത്. പുലർച്ചെ നിലവിളിയും ശബ്ദവും കേട്ടു വീട്ടുകാർ ഓടിയെത്തിയപ്പോൾ തീ പടർന്ന നിലയിൽ മൃതദേഹം കാണുകയായിരുന്നു. നസീമ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇതിനെ തുടർന്നുള്ള ആത്മഹത്യ ആകും എന്നാണ് പ്രാഥമിക നിഗമനം. പോലീസ് ശാസ്ത്രീയ തെളിവെടുപ്പ് ആരംഭിച്ചു.
26ന്റെ നിറവിൽ പൂജ,താരസമ്പന്നമായി വാർഷിക ആഘോഷം
https://www.facebook.com/varthatrivandrumonline/videos/1182552315951347